Flash News

അര്‍ജന്റീനയ്ക്ക് ജയം, ചാംപ്യന്‍മാരെ സ്‌പെയിന്‍ സമനിലയില്‍ പൂട്ടി

അര്‍ജന്റീനയ്ക്ക് ജയം, ചാംപ്യന്‍മാരെ സ്‌പെയിന്‍ സമനിലയില്‍ പൂട്ടി
X

മാഞ്ചസ്റ്റര്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. മെസ്സിയില്ലാത്ത ബൂട്ടണിഞ്ഞ അര്‍ജന്റീന ഇറ്റലിയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു അര്‍ജന്റീന രണ്ടു ഗോളുകളും നേടിയത്. 75ാം മിനിറ്റില്‍ ബനേഗയിലൂടെ അക്കൗണ്ട് തുറന്ന അര്‍ജന്റീനയ്ക്ക് വേണ്ടി 85ാം മിനിറ്റില്‍ ലാന്‍സിനിയാണ് രണ്ടാം ഗോള്‍ സമ്മാനിച്ചത്.
അതേ സമയം ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയും മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനും സമനില പങ്കിട്ടു. ഇരു ടീമും ഓരോ ഗോളുകളാണ് സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തിലെ രണ്ടു ഗോളും പിറന്നത് ആദ്യ പകുതിയിലാണ്. ആറാം മിനിറ്റില്‍ ഇനിയസ്റ്റയുടെ പാസിനെ വലയിലാക്കി റോഡ്രിഗോ സ്‌പെയിനെ മുന്നിലെത്തിച്ചു. എന്നാല്‍ 35ാം മിനിറ്റില്‍ ഖദീരയുടെ അസിസ്റ്റിലെ വലയിലാക്കി തോമസ് മുള്ളര്‍ ജര്‍മനിക്ക് സമനില സമ്മാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it