kozhikode local

അര്‍ജന്റീനയും ജര്‍മനിയും ഇന്ന് നേര്‍ക്കുനേര്‍

കോഴിക്കോട്: 36-ാമത് നാഗ്ജി അന്താരാഷ്ട്രാ ക്ലബ്ബ് ഫുട്‌ബോളില്‍ അര്‍ജന്റീനയിലെ അണ്ടര്‍ -23 ടീം ഇന്ന് ജര്‍മനിയിലെ 1860 മ്യൂണിക്ക് ക്ലബ്ബിനെ നേരിടും. അര്‍ജന്റീന ജൂനിയര്‍ ടീമും ജര്‍മന്‍ ക്ലബ്ബും തമ്മിലാണ് ഇന്നത്തെ മത്സരമെങ്കിലും കോഴിക്കോടന്‍ കാണികളെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിക്ക് പകരം ചോദിക്കണമെന്ന ആവേശമാണ് അലതല്ലുന്നത്. കാരണം ബ്രസീല്‍ ലോകകപ്പില്‍ ഫൈനല്‍വരെ മികച്ച പോരാട്ടം നടത്തിയ തങ്ങളുടെ ഇഷ്ട ടീമായ അര്‍ജന്റീനയെ ഒരൊറ്റ ഗോളിന് തോല്‍പിച്ച ജര്‍മനിയെ ഞങ്ങളുടെ മണ്ണില്‍ നിന്നും പ്രതികാരം ചെയ്യുമെന്ന ദൃഢ നിശ്ചയമുണ്ടെന്ന് കോഴിക്കോട്ടെ അര്‍ജന്റീനന്‍ ആരാധകര്‍ പറഞ്ഞു. ജര്‍മനിയെ തോല്‍പിക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ മതിയെടാ...എന്ന ആവേശത്തിന് എത്രത്തോളം ആക്കം കൂട്ടുമെന്ന് ഇന്ന് കളിക്കളത്തില്‍ പ്രകടമാവും. അടുത്ത ബ്രസീല്‍ ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകൂടിയാണ് തങ്ങള്‍ക്ക് നാഗ്ജി ടൂര്‍ണമെന്റെന്ന് അര്‍ജന്റീനന്‍ കോച്ച് ജൂലിയോ ഒലാര്‍ത്തികൊച്ചെ പറഞ്ഞു. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇതുവരെ കളിച്ചിട്ടില്ല. തണുപ്പേറിയ ജര്‍മ്മനിയില്‍ നിന്ന് ചൂടുള്ള കാലാവസ്ഥയിലേക്കാണ് ഞങ്ങള്‍ പറന്നത്. എങ്കിലും മികച്ച മത്സരം കാഴ്ച വെക്കും. മ്യൂണിക് ടീം ഓര്‍ഗനൈസിങ് മാനേജര്‍ പറഞ്ഞു.മത്സരത്തിന് മുമ്പായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അര്‍ജന്റീന അണ്ടര്‍ 23 കോച്ച് ജൂലിയോ ഒലാര്‍ത്തികൊച്ചെ, കാപ്റ്റന്‍ മിഗ്വേയ്ല്‍ ബാര്‍ബിയറി, 1860 മ്യൂണിക് ടീം ഓര്‍ഗനൈസിങ് മാനേജര്‍ സെബാസ്റ്റിയന്‍ വെബര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ നെക്കാര്‍ഡ് ഐഗ്വേന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ന് കൂടുതല്‍ കാണികളെത്തുന്നതിനാല്‍ സംഘാടകര്‍ മികച്ച മുന്നൊരുക്കം നടത്തേണ്ടിവരും.
Next Story

RELATED STORIES

Share it