അര്‍ജന്റീനയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്

ബ്യൂണസ് ഐറിസ്: അര്‍ജന്റീന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തുന്നു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ഇരുസ്ഥാനാര്‍ഥികള്‍ക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണു രണ്ടാംഘട്ട വോട്ടെടുപ്പ്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡാനിയേല്‍ സിയോലി വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍, വലതുപക്ഷ സ്ഥാനാര്‍ഥിയും ബ്യൂണസ് ഐറിസ് മേയറുമായ മൗറിഷ്യോ മക്രിയാണ് ആദ്യഘട്ടത്തില്‍ ഭൂരിപക്ഷം നേടിയത്.
ആദ്യഘട്ടത്തില്‍ 35 ശതമാനം വോട്ട് നേടിയ സിയോലിക്കെതിരേ മൗറിഷ്യോ മക്രി 36 ശതമാനം വോട്ട് നേടി മുന്നിട്ടുനിന്നു. നവംബര്‍ 22നായിരിക്കും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. അര്‍ജന്റീനയില്‍ ഇതാദ്യമായാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അര്‍ജന്റീനയിലെ തിരഞ്ഞെടുപ്പു നിയമപ്രകാരം അധികാരത്തിലെത്താന്‍ സ്ഥാനാര്‍ഥി 45 ശതമാനം വോട്ട് നേടിയിരിക്കണം.
Next Story

RELATED STORIES

Share it