Flash News

അര്‍ജന്റീനക്ക് കനത്ത തിരിച്ചടി; റൊമേറോ ലോകകപ്പ് കളിക്കില്ല

അര്‍ജന്റീനക്ക് കനത്ത തിരിച്ചടി; റൊമേറോ ലോകകപ്പ് കളിക്കില്ല
X

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അര്‍ജന്റീനക്ക് കനത്ത തിരിച്ചടി നല്‍കി സെര്‍ജിയോ റൊമേറോയ്ക്ക് പരിക്ക്. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ റൊമേറോയ്ക്ക് കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിക്കുന്നതിനിടയിലാണ് റൊമേറോയ്ക്ക് പരിക്കേറ്റത്. അര്‍ജന്റീനയ്ക്കായി 94 മല്‍സരങ്ങളില്‍ 34കാരനായ റൊമേറോ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.  യോഗ്യാത റൗണ്ടില്‍ അര്‍ജന്റീനയുടെ ഗോള്‍വലകാത്തതും റൊമേറോയായിരുന്നു.
കഴിഞ്ഞ ദിവസം അര്‍ജന്റീനന്‍ പരിശീലകന്‍ സാംപോളി പ്രഖ്യാപിച്ച ലോകകപ്പ് ടീമിലെ ഒന്നാം ഗോളിയായിരുന്നു റൊമേറോ. എന്നാല്‍ പരിക്ക് ഭേദമാവാത്തതിനാല്‍ ലോകകപ്പ് കളിക്കാനില്ലെന്ന്് റൊമേറോ അറിയിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം അര്‍ജന്റീന തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.2010, 2014 ലോകകപ്പിലും അര്‍ജന്റീനയുടെ ഗോള്‍വലയ്ക്കുമുന്നിലെ വിശ്വസ്തനായിരുന്നു റൊമേറോ. 2014 ലോകകപ്പില്‍ ഹോളണ്ടിനെതിരായ സെമിയിലെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ റൊമേറയുടെ സേവുകളാണ് അര്‍ജന്റീനയ്ക്ക് ഫൈനലിലേക്കുള്ള വഴി തുറന്നത്.
റൊമേറയുടെ അഭാവത്തില്‍ ചെല്‍സി താരം വില്ലു കബല്ലെറോ, റിവര്‍ പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനോയ ഇവരില്‍ ഒരാളാവും അര്‍ജന്റീനയ്ക്കുവേണ്ടി റഷ്യയില്‍ ഗോള്‍വലകാക്കുക. അതേ സമയം റിബേറയ്ക്ക് പകരം മെക്‌സിക്കന്‍ ക്ലബ്ബ് ടൈഗ്രസിന്റെ നഹ്വല്‍ ഗുസ്മാനെ അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്തും. ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീനയുള്ളത്. ജൂണ്‍ 16ന് ഐസ്‌ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം.
Next Story

RELATED STORIES

Share it