Alappuzha local

അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി തുടങ്ങി

അരൂര്‍: അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി തുടങ്ങി. മണ്ഡലത്തിലെ കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ മുന്‍പഞ്ചായത്ത് പ്രസിഡന്റ്, ഭാരവാഹികള്‍ ഉള്‍പ്പടെ നിരവധിപേരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്താക്കി. കോണ്‍ഗ്രസ്സിലെ വിമത സ്ഥാനാര്‍ഥികളെയും അവരുടെ അനുകൂല പ്രവര്‍ത്തകരേയുമാണ് പുറത്താക്കിയത്.
പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് വിവിധ പഞ്ചായത്തുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ്സിനെതിരേ മല്‍സരിക്കുന്നവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഔദ്യോഗിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ജില്ല നേതൃത്വം പുറത്താക്കിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പൊട്ടിതെറിക്കും തലവേദനക്കും കാരണമാവുമെന്ന് വിവിധ കേന്ദ്ര നിന്നു പറയപ്പെടുന്നു.
കുത്തിയതോട് പഞ്ചായത്തില്‍ മഹിളാ കോണ്‍ഗ്രസ് മണ്‍ഡലം പ്രസിഡന്റ് വഹീദ കമറുദ്ദീന്‍, ബൂത്ത് പ്രസിഡന്റ് ഷെല്‍ജു, പാര്‍ട്ടി അംഗം ജിക്‌സണ്‍ പള്ളിപറമ്പ് എന്നിവരെയും കോടംതുരുത്ത് പഞ്ചായത്തില്‍ നിന്നു പരുത്തിതറ വിജയന്‍, രാധാകൃഷ്ണ വിലാസത്തില്‍ ബി ജയകുമാര്‍, വൈഷ്ണവത്തില്‍ ലക്ഷ്മണന്‍ എന്നിവരെയും എഴുപുന്ന പഞ്ചായത്തില്‍ നിന്ന് പത്താം വാര്‍ഡ് പ്രസിഡന്റ് നെല്‍സണ്‍, സുരേന്ദ്രന്‍, ഐഎന്‍ടിയുസി യൂനിറ്റ് പ്രസിഡന്റ് അനില്‍കുമാര്‍, 13-ാം വാര്‍ഡ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജി ജോണി, എട്ടാം വാര്‍ഡ് പ്രസിഡന്റ് ദിനേശന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം ഖജാഞ്ചി മോളി കമലന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആനീസ് റാഫേല്‍ എന്നിവരെയും അരൂര്‍ പഞ്ചായത്തില്‍ നിന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ചന്ദ്രബാബു, രമ പണ്ടാപാട്ടത്തില്‍, എന്‍ കെ ഷാല്‍ജി, പി കെ ബാലന്‍ നികര്‍ത്തില്‍ മധു എന്നിവരേയുമാണ് കോണ്‍ഗ്രസ് പ്രാഥമികാംഗത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it