Alappuzha local

അരൂര്‍- ആരൂക്കുറ്റി റോഡ് വികസനം; ആവശ്യം ശക്തമായി

അരൂര്‍: ഗതാഗതക്കുരുക്ക് പതിവായ അരൂര്‍-ആരൂക്കുറ്റി റോഡ് വീതികൂട്ടി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. റോഡിന്റെ വികസനമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഒറ്റവരി റോഡിലൂടെയുള്ള വാഹനങ്ങളുടെ യാത്ര ദുഷ്‌കരമാണ്. രണ്ടുവാഹനങ്ങള്‍ ഒന്നിച്ചുവന്നാല്‍ ഒരു വാഹനം കടന്നുപോകാന്‍ എതിര്‍ ദിശയില്‍നിന്ന് വരുന്ന വാഹനം ഒതുക്കി നിര്‍ത്തേണ്ട അവസ്ഥയാണ്. സമീപത്തുള്ള സമുദ്രോല്‍പന്ന ശാലകളിലേക്കും അവിടെനിന്നു മടങ്ങുന്ന കണ്ടെയ്‌നറുകളും വഴിയില്‍ കുടുങ്ങി മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്നു.
അരൂക്കുറ്റി, പൂച്ചാക്കല്‍, പള്ളിപ്പുറം, ചേര്‍ത്തല ഭാഗത്തേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ നിതേ്യന ഇതിലൂടെ കടന്നുപോവുന്നുണ്ട്. റോഡിന്റെ വീതി കൂട്ടാത്തത് ഈപ്രദേശത്തിന്റെ വികസനത്തിന് തടസ്സമായി മാറി. അരൂര്‍ ആരൂക്കുറ്റി റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായല്‍ കൊണ്ട് മണിക്കൂറുകള്‍ നീളുന്ന വന്‍ ഗതാഗതക്കുരുക്കിന് ഇടയാകാറുണ്ട്.
പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക്, മലബാര്‍ സിമിന്റ്‌സ് എന്നിയിടങ്ങളിലേക്കക്കുള്ള വാഹനങ്ങള്‍ ഈ റേഡിലുടെയാണ് പോവുന്നത്. ദേശീയപാതയില്‍ വാഹനാപകടമോ മറ്റു ഗതാഗതക്കുരുക്കോ ഉണ്ടായാല്‍ ചേര്‍ത്തലയില്‍ എത്താനുള്ള എളുപ്പമാര്‍ഗമാണ് ഈറോഡ്. കൂടാതെ ടൂറിസം വികസനത്തിന് ഗുണം ചെയ്യുന്ന അരൂക്കുറ്റി ദ്വീപ് സമൂഹം, പെരുമ്പളം ദ്വീപ് എന്നിവ ഈ റോഡ് കടന്നു പോകുന്ന ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ പാലം ഉള്‍പ്പടെയുള്ള വികസനം വരുന്നതിന് തടസ്സം നേരിട്ടപ്പോള്‍ കായല്‍ ഗതാഗം മാര്‍ഗം ഉണ്ടാക്കിയാണ് സമീപജില്ലയിലേക്ക് ജനങ്ങള്‍ യാത്ര ചെയ്തിരുന്നത്.
എന്നാല്‍ ഇന്ന് പാലവും മറ്റു സൗകര്യങ്ങള്‍ ഉണ്ടായപ്പോഴും റേഡ് വികസനം ഒരു കീറാമുട്ടിയായി മാറി. റോഡ് വികസനത്തിനായി വിവിധ സംഘടനകള്‍ പല സമരങ്ങള്‍ നടത്തിയിരുന്നു. സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുകൊടക്കാത്തത് റോഡ് വികസത്തിന് തടസ്സമായി നില്‍ക്കുന്നുണ്ട്. വന്‍വ്യവസായ സംരംഭത്തിന് സാധ്യതയുള്ളപ്രദേശമാണ് ആരൂക്കുറ്റി.
Next Story

RELATED STORIES

Share it