Alappuzha local

അരൂരില്‍ സ്ത്രീസുരക്ഷാ പദ്ധതിക്ക് പഞ്ചായത്ത് പ്രസിഡന്റ് തടസ്സം നില്‍ക്കുന്നു



അരൂര്‍: ഇടതുപക്ഷ സര്‍ക്കാര്‍ ജനമൈത്രി പോലിസുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാപദ്ധതിക്ക് ഇടതുപക്ഷം ഭരിക്കുന്ന അരൂരില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റ് തടസ്സം നില്‍ക്കുന്നതായി പരാതി. സ്ത്രീകള്‍ക്ക് പോലിസ് സ്റ്റേഷനില്‍ വരാതെ അവരുടെ പരാതികള്‍ പഞ്ചായത്ത് അങ്കണത്തില്‍ വച്ച് തീര്‍പ്പു കല്‍പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സ്ത്രീസുരക്ഷാപദ്ധതിക്കാണ് തങ്ങളുടെ പാര്‍ട്ടിക്കാരില്ലന്നു പറഞ്ഞ്  തടസ്സം നില്‍ക്കുന്നത്. ഇതിനെതിരെ പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരും സജ്ജീവമായി രംഗത്ത എത്തിയിട്ടുണ്ട്.—രാഷ്ട്രീയ പാര്‍ട്ടിക്കാരെമാറ്റികൊണ്ട് സമൂഹത്തിലെ പൊതു സമ്മതരായ സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകളെ കണ്ടെത്തികൊണ്ടാണ് പോലിസ് പദ്ധതിക്ക് അരൂരില്‍ രൂപം കൊടുത്തത്. പോലിസ് മുന്‍കൂട്ടി അറിയിച്ചിതനുസരിച്ച് പദ്ധതി നടപ്പിലാക്കുന്നതിനുള്ള അംഗങ്ങള്‍ എത്തിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റ ഒരു പരിപാടിക്ക് പോയിരിക്കുകയാണെന്ന് ഓഫിസ് അറിയിച്ചു. അംഗങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ നന്ദകുമാറിന്റെ അധ്യക്ഷതയില്‍ കൂടാന്‍ തീരുമാനിച്ചുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയതോടെ അരൂര്‍ പഞ്ചായത്തിലും രണ്ട് വനിതാ പോലിസ് ഓഫിസര്‍മാര്‍ പഞ്ചായത്ത് അങ്കണത്തില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നുവെങ്കിലും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ല എന്ന പരാതിയും നിലനില്‍ക്കുന്നു.
Next Story

RELATED STORIES

Share it