Alappuzha local

അരൂരില്‍ മരം വീണ് വീട് തകര്‍ന്നു

അരൂര്‍: പുറംമ്പോക്കില്‍ നിന്നിരുന്ന പനമരം വീണ് വീട് തകര്‍ന്നു. അരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പോത്താനിക്കടവില്‍ സതീശന്റെ വീടാണ് മരം വീണ് തകര്‍ന്നത്.
വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിരുന്ന കുളിമുറിയും അടുക്കളുടെ ഭാഗവും വീടിന്റെ മുകളിലുള്ള കോണി മുറിയും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. പുറംമ്പോക്കില്‍ നിന്നിരുന്ന പനമരം അപകടാവസ്ഥയിലാണെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചിരുന്നു വെങ്കിലും നടപടി എടുത്തിരുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.
അപകടാവസ്ഥയിലായിരുന്ന പന മരത്തിന്റെ സമീപത്തുകുടി ഹൈടെങ്ഷന്‍ വൈദ്യുതി ലൈന്‍ കടന്നു പോവുന്നുണ്ട്. അരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ, എന്‍ എം സജിത, വില്ലേജ് ഓഫിസ് അധികൃതര്‍ എന്നിവര്‍ സ്ഥലംസന്ദര്‍ശിച്ചു. ഒരുലക്ഷംരൂപയുടെ നഷ്ടമുണ്ടായതായി സതീശന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it