malappuram local

അരൂരിലെ ക്വാറിക്കെതിരേയുള്ള സമരം കരുത്താര്‍ജിക്കുന്നു

മലപ്പുറം: ചട്ടങ്ങള്‍ ലംഘിച്ച് പുളിക്കല്‍ പഞ്ചായത്ത് അനുമതി നല്‍കിയ അരൂര്‍ പ്രദേശത്തെ ക്വാറി-എം സാന്റ് യൂനിറ്റിനെതിരേ നാട്ടുകാര്‍ ആരംഭിച്ച അനിശ്ചിതകാല കുത്തിയിരുപ്പ് സമരം മൂന്ന് ദിവസം പിന്നിട്ടു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്താണ് ദിനേന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ആവശ്യമായി വരുന്ന എം സാന്റ് യൂനിറ്റിന് അനുമതി നല്‍കിയിരിക്കുന്നത്. ഗ്രാമസഭയില്‍ ക്വാറിക്കെതിരേ പ്രമേയം പാസാക്കുകയും പഞ്ചായത്തിന് പരാതി സമര്‍പ്പിക്കുകയും ചെയ്തതാണ്.
ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് പഞ്ചായത്ത് അനുമതി. കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍തക്കവിധത്തില്‍ ലളിതമായ തടസ്സവാദങ്ങള്‍ നിരത്തിയാണ് പഞ്ചായത്ത് ജനങ്ങളെയും കോടതിയെയും കബളിപ്പിച്ചത്. കടുത്തവേനലില്‍ കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന പ്രദേശത്തുകാരുടെ പ്രശ്‌നം കേള്‍ക്കാത്ത പഞ്ചായത്തിന്റെ നടപടിക്കെതിരേ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ മൂന്നുദിവസം മുമ്പ് അനിശ്ചിത കാല സമരം ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്കു കോട്ടംതട്ടുന്ന ക്വാറി ഉടന്‍ നിര്‍ത്തണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി ആബൂബക്കര്‍, റഫീഖ് അഫ്‌സല്‍, അന്‍വര്‍ സാദത്ത്, കണ്‍ വീനര്‍ എം ഫിറോസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it