thiruvananthapuram local

അരുവിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

നെടുമങ്ങാട്: ഇടതു സ്ഥാനാര്‍ഥി എ എ റഷീദിനെതിരെ അരുവിക്കര മണ്ഡലത്തില്‍ അപകീര്‍ത്തികരമായ ലഘുലേഖ വിതരണം ചെയ്തു. സംഭവം തടയാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും വിതരണം നടത്തുകയായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെയായിരുന്നു ഇത്. അരുവിക്കര മണ്ഡലത്തിലെ അരുവിക്കര, പൂവച്ചല്‍, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലാണ് ലഘുലേഖ വിതരണം വ്യാപകമായി നടന്നത്.
യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തില്‍ എ എ റഷീദിനെതിരെ ആരോപണമുള്ളതായി ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്തയോടൊപ്പം സ്ഥാനാര്‍ഥിയുടെ ഫോട്ടോയും പതിച്ചാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ ലഘുലേഖ ഇറക്കിയത്. പൂവച്ചലില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു യുഡിഎഫ് പ്രവര്‍ത്തകനു പരിക്കേറ്റു. എല്‍ഡിഎഫ് നേതാക്കളുടെ പരാതിയില്‍ അരുവിക്കര, കാട്ടാക്കട പോലിസ് 11 യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, മണ്ഡലത്തില്‍ അക്രമം അഴിച്ചുവിടുകയാണ് എല്‍ഡിഎഫ് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it