അരുണ്‍ ഷൂരിയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് വെങ്കയ്യ

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരേ മുതിര്‍ന്ന നേതാവ് അരുണ്‍ ഷൂരി നടത്തിയ പരാമര്‍ശത്തിനെതിരേ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അരുണ്‍ ഷൂരിയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഷൂരിയുടെ അഭിപ്രായത്തില്‍നിന്നു വ്യത്യസ്തമായിട്ടാണ് രാജ്യത്തെ ജനങ്ങള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കുന്നുണ്ട്. ബിജെപി ഓരോ തിരഞ്ഞെടുപ്പുകളിലും വിജയം നേടുകയാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ഷൂരിയുടേത് രാജ്യത്തിന്റെ അഭിപ്രായമല്ല. സര്‍ക്കാരിനെതിരേ കുറ്റങ്ങളോ അഴിമതിയാരോപണങ്ങളോ ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്കറിയാം. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യരാഷ്ട്രത്തിലാണ്. സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ചിലര്‍ വെറുതെ പ്രചരിപ്പിക്കുകയാണ്. എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it