അരുണ്‍ ജെയ്റ്റ്‌ലി വിവാദം; നരേന്ദ്ര മോദിയുടെ നടപടി ജനാധിപത്യ മൂല്യങ്ങള്‍ക്കെതിര്: എസ്ഡിപിഐ

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ ഉള്‍പ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. അസ്‌ലം അഹ്മദ്. അരുണ്‍ ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റ വസതിയിലേക്ക് പാര്‍ട്ടി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എംപി കീര്‍ത്തി ആസാദ് തന്നെ അരുണ്‍ ജെയ്റ്റ്‌ലിക്ക് ഡിഡിസിഎ അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കിയ സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രിയും അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുകയാണെന്ന് അഡ്വ. അസ്‌ലം അഹ്മദ് പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഇരട്ടത്താപ്പ് കാണിക്കുകയാണ്. അഴിമതിക്കെതിരേ സംസാരിക്കുകയും അതേസമയം തന്നെ അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അരുണ് ജെയ്റ്റ്‌ലിയുടെ വസതിക്ക് 100 മീറ്റര്‍ അകലെ മാര്‍ച്ച് പോലിസ് തടഞ്ഞു. അഴിമതിക്കാരനായ മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന ഘടകം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.
എസ്ഡിപിഐ ഡല്‍ഹി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്‌റാര്‍ അഹ്മദ് ഖാന്‍, വൈസ് പ്രസിഡന്റ് ഇര്‍ഫാന്‍ അഹ്മദ്, വക്കീല്‍ ജൗഹരി, ജാവേദ് അഖ്‌ലാഖി, നസീം മക്രാനി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it