Flash News

അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് യുഎസിലേക്ക്



ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നു യുഎസിലേക്കു പോവും. ഒരാഴ്ച നീളുന്ന സന്ദര്‍ശനകാലത്ത് ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളുമായും വിദേശ നിക്ഷേപകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്കില്‍ യുഎസ് വാണിജ്യ സെക്രട്ടറി, ഇറ്റാലിയന്‍ ധനകാര്യമന്ത്രി, ഇറാന്‍ ധനകാര്യ മന്ത്രി എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഇന്നു ബാങ്ക് ഓഫ് അമേരിക്കയും കോണ്‍െഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും ജെയ്റ്റ്‌ലി പങ്കെടുക്കും.ചൊവ്വാഴ്ച കൊളംബിയ സര്‍വകലാശാലയില്‍ പ്രത്യക്ഷ നിക്ഷേപത്തെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. തുടര്‍ന്നു ബോസ്റ്റണിലേക്ക് പോവും.
Next Story

RELATED STORIES

Share it