അരുണാചല്‍ പ്രശ്‌നം; സോണിയയും സംഘവും രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പുറത്താക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കോ ണ്‍ഗ്രസ് നേതാക്കളും രാഷ്ട്രപതിയെ കണ്ടു. അരുണാചല്‍ ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ് ഖോവയുടെ നടപടിക്കെതിരേ കടുത്ത പ്രതിഷേധവും നേതാക്കള്‍ രാഷ്ട്രപതിയെ അറിയിച്ചു.
വിഘടിച്ചു നില്‍ക്കുന്ന ഏതാനും എംഎല്‍എമാരുമായി ഗൂഢാലോചന നടത്തി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുകയാണെന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സോണിയാഗാന്ധി വാര്‍ത്താലേഖകരോട് പറഞ്ഞു. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധ നടപടികളാണ് കൈക്കൊള്ളുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും വിഘടിത എംഎല്‍എമാരുടെയും പ്രേരണ മൂലമാണ് ഗവര്‍ണര്‍ പ്രവൃത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ഗാന്ധി, എകെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, അഹമ്മദ് പട്ടേല്‍ എന്നിവരും പങ്കെടുത്തു. സംഘം രാഷ്ട്രപതിക്ക് നിവേദനവും നല്‍കി.
Next Story

RELATED STORIES

Share it