Flash News

അരുണാചല്‍ അതിര്‍ത്തിക്ക് സമീപം ചൈനയുടെ അതിവേഗ പാത



ബെയ്ജിങ്: അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കു സമീപം ചൈന അതിവേഗ പാത തുറന്നു. തിബത്ത് പ്രവിശ്യാ തലസ്ഥാനം ലാസയില്‍ നിന്ന് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന നാങ്ചിയിലേക്കുള്ള 409 കിലോമീറ്റര്‍ അതിവേഗ പാത ഗതാഗതത്തിനായി തുറന്നതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ. 580 കോടി ഡോളര്‍ ചിലവിട്ട് നിര്‍മിച്ച ഹൈവേ ചൈനയുടെ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ പരമാവധി വേഗമാണ് പാതയില്‍ അനുവദിക്കുന്നത്.  ലാസയില്‍നിന്ന് നാങ്ചിയിലേക്ക് അഞ്ചുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. നേരത്തേ എട്ടുമണിക്കൂറായിരുന്നു യാത്രാസമയം. തിബത്തിലെ ഭൂരിപക്ഷം അതിവേഗപാതകളും സൈനിക ആവശ്യത്തിനുകൂടി ഉപയോഗിക്കത്തക്ക വിധമാണ് ചൈന നിര്‍മിച്ചിട്ടുള്ളത്. പുതിയ പാതയില്‍ ട്രക്ക് ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണെന്ന് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it