അരുണാചല്‍പ്രദേശ് കേസ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് നിയമസഭയുമായി ബന്ധപ്പെട്ട് ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.
ഗവര്‍ണര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ അവകാശവുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ വിഷയമായതിനാലാണ് ബെഞ്ചിന് കൈമാറുന്നതെന്ന് ജസ്റ്റിസുമാരായ ജെ എസ് ഖെഹര്‍, സി നാഗപ്പന്‍ എന്നിവര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സിലെ 14 വിമത എംഎല്‍എമാരും ബിജെപി എംഎല്‍എമാരും ചേര്‍ന്ന് സ്പീക്കര്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ നാബം റെബിയയുടെ അഭിഭാഷകന്‍ കോടതിയി ല്‍ കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.കോടതി തീരുമാനം പ്രഖ്യാപിച്ച ഉടനെ എഫ് എ സ് നരിമാന്‍, കപില്‍ സിബല്‍, ഹരീഷ് സാല്‍വെ തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ കോടതിയിലെത്തി അടിയന്തരമായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഉടനെ തീരുമാനം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അവരെ അറിയിച്ചു.
18 വരെ സംസ്ഥാന നിയമസഭ നടപടികള്‍ നടത്തരുതെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it