Flash News

അരുണാചലില്‍ ആറു സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തം പേരുകള്‍ നല്‍കി

അരുണാചലില്‍ ആറു സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തം പേരുകള്‍ നല്‍കി
X




ബെയ്ജിങ്: തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെ അരുണാചല്‍ പ്രദേശിലെ ആറു പ്രദേശങ്ങള്‍ക്ക് സ്വന്തം പേരുകള്‍ നല്‍കി ചൈന. അരുണാചല്‍ പ്രദേശ് ദക്ഷിണ തിബത്തിന്റെ ഭാഗമാണെന്നാണ് ചൈനീസ് വാദം. ഈ വാദം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ തിബത്തിലെ ആറു പ്രദേശങ്ങള്‍ക്ക് തങ്ങള്‍ റോമന്‍ അക്ഷരമാല പ്രകാരം പേരു നല്‍കിയിട്ടുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. വോഗ്യാങ്‌ലിങ്, മിലാ റി, ക്യോഡ് എന്‍ഗാര്‍ബോ റി, മൈന്‍ക്യൂബ, ബി മോ ലാ, നാംകപുബ് റി എന്നിങ്ങനെയാണ് പേരുകള്‍. അരുണാചലിനെ 'ദക്ഷിണ തിബത്ത്' എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. എന്നാല്‍, ചൈന കൃത്രിമമായ വിവാദം സൃഷ്ടിക്കുകയാണെന്നും പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച് ഏപ്രില്‍ നാലിന് ചൈനക്ക് വിശദമായ കത്തും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it