kannur local

അരുംകൊലയ്‌ക്കെതിരേ ഡിസിസി പ്രസിഡന്റിന്റെ ഉപവാസം

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ അരുംകൊലയില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ രൂക്ഷവിമര്‍ശനം. ഇന്നലെ രാവിലെ 10നു തുടങ്ങി ഇന്നു രാവിലെ 10നു സമാപിക്കുന്ന ഉപവാസത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കുന്നുണ്ട്.
കെപിസിസി ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍, ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ അണിനിരന്ന ഉപവാസ സമരത്തിന് രാത്രിയിലും ഐക്യദാര്‍ഢ്യവുമായി നേതാക്കളെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി കെ സുധാകരന്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, കെ സി വേണുഗോപാല്‍ എംപി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, പി രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍,വി എ നാരായണന്‍, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, സണ്ണി ജോസഫ് എംഎല്‍എ, എ പി അബ്ദുല്ലക്കുട്ടി, രജനി രമാനന്ദ്, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എ കെ ബാലകൃഷ്ണന്‍ സംസാരിച്ചു. കെ പ്രമോദ്, അഡ്വ. ടി ഒ മോഹനന്‍, സജീവ് മാറോളി, സോണി സെബാസ്റ്റ്യന്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ ടി കുഞ്ഞഹമ്മദ്, എം പി ഉണ്ണികൃഷ്ണന്‍, മമ്പറം ദിവാകരന്‍, എം പി മുരളി, ജോഷി കണ്ടത്തില്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സോണി സെബാസ്റ്റ്യന്‍, നൗഷാദ് ബ്ലാത്തൂര്‍, കെ പി സാജു, കെ പി ഹാഷിം, ടി ജയകൃഷ്ണന്‍, എം നാരായണന്‍കുട്ടി, അജിത്ത് മാട്ടൂല്‍, റഷീദ് കവ്വായി,സുരേഷ്ബാബു എളയാവൂര്‍, കെ സി മുഹമ്മദ് ഫൈസല്‍, പൊന്നമ്പേത്ത് ചന്ദ്രന്‍, കെ പ്രഭാകരന്‍, ടി ജനാര്‍ദ്ദനന്‍, കെ സി വിജയന്‍, മുഹമ്മദ് ഷമ്മാസ് തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it