malappuram local

അരീക്കോട് സ്റ്റേഡിയം നിര്‍മാണം വൈകുന്നു



കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: കല്‍പന്തുകളിയുടെ തട്ടകമായ അരീക്കോട്ടിലെ ഫുട്‌ബോള്‍ പ്രേമികളെ ആശങ്കയിലാഴ്ത്തി സ്റ്റേഡിയം നിര്‍മാണം നീളുന്നു. 2012 ല്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ട നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തികരിക്കാന്‍ കഴിയാതെ നീളുകയാണ്. നാഷനല്‍ ഗെയിംസ് അതോറിറ്റിയുടെ കീഴില്‍ അഞ്ച് കോടിയിലേറെ ചെലവിട്ട നിര്‍മാണ പ്രവര്‍ത്തനമാണ് വൈകുന്നത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമെന്ന അരീക്കോടിന്റെ സ്വപ്‌നങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം നഷ്ടമാകുന്നത്. ഗാലറിയുടെയും താരങ്ങള്‍ക്കുള്ള ഡ്രസിങ് റൂമിന്റെയും ചുറ്റുമുള്ള കമ്പിവേലിയുടെയും പ്രവര്‍ത്തനമാണ് ഇതുവരെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത് ഇതിനിടെ അരീക്കോട് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലം  വഖ്ഫ് ഭൂമിയിയാണന്ന് കാണിച്ച് അയച്ച പരാതിയില്‍ നടപ്പടിയില്ലാത്തതു കാരണം കേന്ദ്ര വഖ്ഫ് കാര്യ വകുപ്പ് മന്ത്രിക്ക് പരാതി അയച്ചതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അരീക്കോട് കാട്ടുതായ് മൈതാനം ഉള്‍പ്പെടെ ഏഴ് ഏക്കറിലധികം ഭൂമി വഖ്ഫിന്റേതാണന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സീരിയല്‍ നമ്പര്‍ 198ല്‍ ഏറനാട് താലൂക്കില്‍ ചീമാടന്‍ ഇസ്മയില്‍ വഖഫ് സുന്നി എന്ന് പേരില്‍ 13/2/ 1905 ല്‍ വഖഫ് ചെയത ഭൂമിയുടെ മുതവല്ലിയായി 16/4 /1957 ല്‍ ചീമാടന്‍ മുഹമ്മത്  എന്ന് ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വഖഫ് ഭൂമി പാട്ടത്തിന് നല്‍കിയത് കൈമാറ്റം ചെയ്യപ്പെടുകയും ഭൂമി കയ്യറ്റം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ 2004ല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഭൂമി കൈവശമുള്ള ഇരുപ്പത്തി രണ്ട് കക്ഷികള്‍ ക്ക് നോട്ടിസ് നല്‍കിയിട്ടും പലരും ഹാജരായിട്ടില്ല. ഊര്‍ങ്ങാട്ടിരി പൂവ്വത്തിയിലെ വ്യക്തി വിദേശത്തായതിനാല്‍ സഹോദരനാണ് നോട്ടിസ് കൈപറ്റിയതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. രാഷ്ട്രീയ സമ്മര്‍ദ്ദവും വ്യക്തി താല്‍പര്യങ്ങളും മൂലം തുടര്‍ നടപ്പടി മരവിപ്പിച്ചതായാണ് വിവരം. കോടി കണക്കിന് രൂപ ചെലവിട്ട് നിര്‍മിക്കുന്ന സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ഭൂമി വഖഫിന്റേതാണന്ന് തെളിഞ്ഞാല്‍ അരീക്കോട് പഞ്ചായത്ത്, നാഷണല്‍ ഗെയിംസ് അതോറിറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഫണ്ട് ദുര്‍വ്യയം ചെയ്തതിന്റെ പേരില്‍ നടപടി നേരിടേണ്ടി വരും ഏറനാടിന്റെ ഫുട്‌ബോള്‍ സ്വപന്ങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി കൊണ്ട് പുതിയ വിവാദം പുകയുകയാണ്.
Next Story

RELATED STORIES

Share it