malappuram local

അരീക്കോട് പള്ളിപ്പടിയിലെ ഭൂമി കൈയേറ്റം; ഒഴിപ്പിക്കല്‍ നടപടി ഉടനെ



അരീക്കോട്: എടവണ്ണ  കൊയിലാണ്ടി ദേശിയ പാതയില്‍ അരീക്കോട് ചാലിയാര്‍ പാലം മുതല്‍ പള്ളിപ്പടി പഴയ കെസിബി ഓഫിസ് വരെയുള്ളയുള്ള പിഡബ്ലിയുഡി ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറികച്ചവട സ്ഥാപനങ്ങള്‍ നിര്‍രിച്ചത് ഒഴിപ്പിക്കാനുള്ള നടപടി ഉടന്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിയില്‍ ഒന്‍പത് പേര്‍ക്ക് ഭൂമി ഒഴിയാന്‍ നോട്ടിസ് നല്‍കിയിട്ടും തുടര്‍ നടപടിയുണ്ടായിരുന്നില്ല. നോട്ടിസ് നല്‍കി പതിനഞ്ച് ദിവസത്തിനകം ഒഴിഞ്ഞില്ലങ്കില്‍ വകുപ്പ് തലനടപ്പടി സ്വീകരിക്കുമെന്ന് എഡിഎം ഇന്‍ ചാര്‍ജ് മോഹനന്റെ  ഉത്തരവ് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു. കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടം പണിയുകയും വാടകക്ക് നല്‍കുകയും ചെയ്തിട്ട് വര്‍ഷങ്ങളായി. അച്ചുതാനാന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് തന്നെ അരീക്കോട് റോഡ് സുരക്ഷാസമിതി പരാതികള്‍ സമര്‍പ്പിച്ചതായി സമിതി കണ്‍വീനര്‍ കെ എം സലിം അറിയിച്ചു. പാതയോര ഭൂമി കയ്യറ്റം ഒഴിപ്പിക്കാനുള്ള നടപ്പടി സ്വീകരിക്കേണ്ടത് പിഡബ്ലിയുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.കയ്യേറ്റം ഒഴിപ്പിക്കാന്‍ നാലു ദിവസം മുന്‍പ് ചേര്‍ന്ന മീറ്റിംഗില്‍ നിര്‍ദ്ദേശം നല്‍കുകയും ആവശ്യമെങ്കില്‍ പോലിസ് സംരക്ഷണത്തില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങാന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചുവെങ്കിലും അസി എന്‍ജിനിയര്‍ പറയുന്നത് ഫണ്ടില്ല എന്ന വാദമാണ്.അറ്റകുറ്റപണിക്കായി ഒരു വര്‍ഷത്തേക്ക് അനുവദിച്ച അന്‍പതിന്നായിരം രൂപ കയ്യേറ്റം പൊളിച്ചുമാറ്റാന്‍ തികയാതെ വരുമെന്നും കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാറിന് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായിഅസിസ്റ്റന്റ്എന്‍ജിനിയര്‍അറിയിച്ചു.പള്ളിപ്പടിയിലെ മുഴുവന്‍ കയ്യേറ്റക്കാര്‍ക്കും നോട്ടിസ് നല്‍കി ആഴ്ചകള്‍ കഴിഞ്ഞു. കയ്യേറ്റക്കാര്‍ സ്വയം ഒഴിയാന്‍ സന്നദ്ധത കാണിക്കാത്തതിനാല്‍ പിഴ ഈടാക്കി ഒഴിപ്പിക്കാനുള്ള നടപടി ഇനി ഒരു മുന്നറിയിപ്പില്ലാതെ ‘ഉടന്‍ കയ്യേറ്റം പൊളിച്ചുമാറ്റുമെന്നും ഹൈവേ ഭൂമി കയ്യേറിയവര്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്നും അസിസ്റ്റന്‍സ്റ്റ് എന്‍ജിനിയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it