malappuram local

അരീക്കോട് നഗരസൗന്ദര്യവല്‍ക്കരണ പദ്ധതി ഇഴയുന്നു

അരീക്കോട്: പൊതുമരാമത്തിന് കീഴില്‍ 2.6 കോടിയോളം ചെലവിട്ട് നിര്‍മിക്കുന്ന അരീക്കോട് നഗരസൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഇഴഞ്ഞ് നീങ്ങുന്നതില്‍ ആക്ഷേപം. പൊതുമരാമത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ചിട്ടും പല ഭാഗങ്ങളിലും സാങ്കേതിക തടസങ്ങള്‍ മാറ്റുവാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പ്രധാന നിരത്തായ അരീക്കോട് വാഴക്കാട് ജംക്ഷനില്‍ നിന്നാണ്പ്രവര്‍ത്തി ആരംഭിച്ചിരുന്നത. റവന്യൂ ഭൂമി കയ്യേറി ടൈല്‍ പാകിയിരുന്നത് പൊളിപ്പിച്ചിരുന്നെങ്കിലും കെട്ടിട ഉടമ സ്‌റ്റേ വാങ്ങിയതിനാല്‍ പുനസ്ഥാപിച്ച് നല്‍കേണ്ടി വന്നിരിക്കുകയാണ്.  ഈ ഭാഗത്ത് അരീക്കോട് പഞ്ചായത്തിനു കീഴില്‍ ഉണ്ടായിരുന്ന കിണര്‍ നികത്തിയത് ഒഴിപ്പിക്കാന്‍ ഏറനാട് തഹസില്‍ദാര്‍ ഉത്തരവിട്ടിട്ട് രണ്ട് വര്‍ഷമായിട്ടും  കയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരാഷ്ട്രീയ ഒത്തുകളിയാണന്ന് ആക്ഷേപമുണ്ട്. ഒരു മീറ്ററിലതികം ഭുമി സ്വകാര്യ ഉടമകള്‍ സ്വന്തമാക്കിയിട്ടും റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല   ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആരോപണമുയരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കുള്ള പ്രധാന ഭാഗമായ അരീക്കോട് പാതയിലെ പുത്തലം മുതല്‍ ചാലിയാര്‍പാലം വരെ റോഡ് പൊളിഞതിനാല്‍ ഗതാഗത യോഗ്യമല്ല. അരീക്കോട് മുതല്‍ എരഞ്ഞിമാവ് വരെ കുഴികള്‍ നികത്തുന്നതിനും വഴിയോര കയ്യേറ്റ മൊഴിപ്പിക്കുന്നതിനുമായി അഞ്ച് ലക്ഷം അനുവദിച്ചതായി പിഡബ്യൂഡി എന്‍ജിനിയര്‍ അറിയിച്ചിരുന്നു. ഒരാഴ്ചക്കകം നിര്‍മാണമുണ്ടാവുമെന്ന് അറിയിച്ചിട്ടും വൈകുകയാണ്. രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ താല്‍ക്കാലികമായെങ്കിലും  കുഴികള്‍ നികത്തണമെന്ന് ആവശ്യമുന്നയിച്ച് അരീക്കോട് റോഡ് സുരക്ഷാസമിതി ഭാരവാഹി കെ എം സലിം പൊതു മരാമത്ത് മന്ത്രിക്ക്പരാതി സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it