malappuram local

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അവധിയില്‍



അരീക്കോട്: മഴആരംഭിച്ചതോടെഅരീക്കോട്ഗവര്‍മെന്റ്താലൂക്കാശുപത്രിയില്‍ രോഗികളുടെ തിരക്ക് വര്‍ദ്ദിച്ചു പനി ബാധിതരാണ് കൂടുതലും.കിഴുപറമ്പ് പഞ്ചായത്തിലെ പൂവ്വത്തി കണ്ടിയില്‍ ഡെങ്കിപനി ബാധിച്ച് ഒരാള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് ഡെങ്കിപനി ബാധിച്ചത് സ്ഥിരികരിക്കും ചെയ്തിരുന്നു. പ്രതിദിനം എണ്ണൂറിലേറെ രോഗികള്‍ ഒപിയില്‍ എത്തുന്നുണ്ട് എട്ട് ഡോക്ടര്‍മാരുള്ള തലൂക്ക് ആശുപത്രിയില്‍ ഇന്നലെ നാല്‌ഡോക്ടര്‍മാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. രോഗികളുടെ തിരക്ക് കാരണം പലരും ഒ പി ടിക്കറ്റ് കാണിക്കാതെ മടങ്ങിയിരുന്നു. താലൂക്കാശുപത്രിയില്‍ സൂപ്രണ്ടായി പുതിയ ഓഫിസര്‍ നിയമിതനായിട്ടുണ്ടെങ്കിലും ഇതുവരെ ചാര്‍ജെടുത്തിട്ടില്ല എന്നാണ് വിവരം പകരം ഡ്യൂട്ടി ഡോക്ടര്‍ ഖാലിദ് ആണ് താല്‍ക്കാലിക ചാര്‍ജ് നിര്‍വഹിക്കുന്നത്. പകര്‍ച്ച പനിയും ഡെങ്കി പനിയും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സേവനം പ്രായോജനപ്പെടുത്താന്‍ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ലഎന്ന ആക്ഷേപമുയരുന്നുണ്ട് അരീക്കോട് താലൂക്ക്ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്ത വിവരം സൂചിപ്പിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ സൂപ്രണ്ടുമായി അന്വേഷിക്കട്ടെ എന്നാണ് വിവരം.അടിയന്തിര ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട് ഉച്ചയാകുന്നതോടെ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല പലരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണ് ഉച്ചക്ക് ശേഷം എമര്‍ജന്‍സി കേസുകള്‍ എത്തിച്ചാല്‍ ഡോകടര്‍മാരില്ലാത്ത അവസ്ഥയാണ്. വൈകീട്ട് കാഷ്യാലിറ്റി നിര്‍ബന്ധമാക്കുമെന്ന ജില്ലമെഡിക്കല്‍ ഓഫിസറുടെ നിര്‍ദ്ദേശം ഇതു വരെ നടപ്പിലായിട്ടില്ല.
Next Story

RELATED STORIES

Share it