Flash News

അരിയുടെ ചുരുങ്ങിയ താങ്ങുവില കൂട്ടി



ന്യൂഡല്‍ഹി: അരിയുടെ ചുരുങ്ങിയ താങ്ങുവില ക്വിന്റലിന് 80 രൂപയും പയറുവര്‍ഗങ്ങള്‍ക്ക് 400 രൂപ വരെയും വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഈ സീസണില്‍ കൃഷി വ്യാപിക്കുന്നതിനു കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനാണു താങ്ങുവില വര്‍ധന. ജൂണ്‍ ഏഴിനു നടന്ന മന്ത്രിസഭാ യോഗത്തില്‍ തന്നെ അരിയുടെയും ധാന്യങ്ങളുടെയും താങ്ങുവില വര്‍ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാല്‍ ഇത് പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്ര കൃഷിമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും താങ്ങുവില കൂട്ടിയെന്നറിയിച്ച് കത്തയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it