malappuram local

അരിപ്ര വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകംചോര്‍ന്നു

മങ്കട: പെരിന്തല്‍മണ്ണ മലപ്പുറം റോഡില്‍ അരിപ്രയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു. ഇന്നലെ രാവിലെ 8 മണിയോടെയാണ് അപകടം. വളാഞ്ചേരി വട്ടപ്പാറ വളവ് കഴിഞ്ഞാല്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ അപകടം നടകുന്ന മേഖലയായ അരിപ്ര വളവിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്.
വാഹനത്തില്‍ നിന്ന് ചെറിയ തോതില്‍ ഗ്യാസ് ചോരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പെരിന്തല്‍മണ്ണ ഭാഗത്തു നിന്നുള്ള വാഹനങ്ങളെ തിരൂര്‍ക്കാട് അങ്ങാടിയില്‍ നിന്നും മലപ്പുറം ഭാഗത്തു നിന്നുമുള്ള വാഹനങ്ങളെ രാമപുരം 38 എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിട്ടതിനാല്‍ ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായി നിലച്ചു. സമീപവാസികളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു.
മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം പോലിസും, അഗ്‌നിശമനസേനാ വിഭാഗവും സുരക്ഷാനിയന്ത്രണങ്ങള്‍ ഏറ്റെടുത്തിരുന്നു. ചേളാരി ഐഒസി പ്ലാന്റില്‍ നിന്നുമുള്ള വിദഗ്ധര്‍ എത്തി പരിശോധയ്ക്ക് ശേഷമാണ് സ്ഥിതി ശാന്തമായത്.
ടാങ്കറില്‍ നിന്ന് പാചകവാതകം നീക്കം ചെയ്‌തെങ്കിലും ടാങ്കര്‍ ഏറെ വൈകീയിട്ടും റോഡില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി ഫയര്‍ ഫോഴ്‌സ് ജീവനക്കാരും പോലീസും നാട്ടൂകാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it