thiruvananthapuram local

അരിപ്പ ഭൂസമരം : സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി



തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 67 ദിവസമായി എഡിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അരിപ്പ ഭൂസമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി പട്ടികവര്‍ഗ മഹാസഭ  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് അശോകന്‍ എകെ നഗര്‍, സെക്രട്ടറി ഇകെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ആര്‍ വാസു ദേവന്‍, ഉണ്ണി കെ പാവല്ല, വാമനപുരം വിമല, സോമന്‍ വര്‍ക്കല, സുരേഷ്, വാസന്തി, കടവിള പ്രസന്നന്‍, അരിപ്പ ഭൂസമര നേതാക്കളായ വെള്ളാര്‍ അഷ്ടപാലന്‍, കാളകെട്ടി ഓമന, വെങ്ങാനൂര്‍ അശോകന്‍, നീലക്കുയില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it