Flash News

അരാരിയയില്‍ ദേശവിരുദ്ധ മുദ്രാവാക്യം; രണ്ടുപേര്‍ അറസ്റ്റില്‍

അരാരിയയില്‍ ദേശവിരുദ്ധ മുദ്രാവാക്യം; രണ്ടുപേര്‍ അറസ്റ്റില്‍
X
അരാരിയ/ പട്‌ന: ബിഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സര്‍ഫാസ് ആലമാണ് അരാരിയയില്‍ വിജയിച്ചിരുന്നത്. തുടര്‍ന്നു നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും പാക് അനുകൂല മുദ്രാവാക്യവും വിളിച്ചതായാണ് ആരോപണം.



ഇതു സംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അരാരിയ പോലിസ് കേസെടുത്തത്. ഒരു സംഘം ആളുകളുടെ പേരിലാണ് കേസെടുത്തിട്ടുള്ളതെങ്കിലും ഇതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഹ്മദ് ഷഹാസാദ്, മുഹമ്മദ് സുല്‍ത്താന്‍ എന്നിവരാണ് അറസ്റ്റിലായത്. തിരിച്ചറിഞ്ഞ മൂന്നാമനായ മുഹമ്മദ് ആബിദ് എന്നയാള്‍ ഉടന്‍ പിടിയിലാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it