Flash News

അരാജകത്വത്തിന് കാരണം പാഠപുസ്തകങ്ങള്‍ : ഐസിസിഎസ്ആര്‍ മേധാവി



ന്യൂഡല്‍ഹി: സമൂഹത്തിലെ അരാജക പ്രവണതകള്‍ക്ക് കാരണം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങള്‍ ആണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചി (ഐസിഎസ്എസ്ആര്‍) ന്റെ പുതിയ മേധാവി ബി ബി കുമാര്‍. സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥാപനത്തിന്റെ തലവനായി നിയമിതനായ നരവംശ ശാസത്രജ്ഞനായ കുമാര്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുന്നതാണെന്നും സര്‍ക്കാര്‍ അവ പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഡയലോഗ് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗത്തിലാണ് സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും അരാജക പ്രവണതകള്‍ക്കും കാരണം പാഠപുസ്തകങ്ങളാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it