Idukki local

അരലക്ഷം രൂപയുടെ വിദേശനിര്‍മിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

മൂന്നാര്‍: ലോക പുകയില ദിനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് മൂന്നാറില്‍ നടത്തിയ പരിശോധനയില്‍ അരലക്ഷം രൂപയുടെ അനധികൃത വിദേശ നിര്‍മിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ദേവികുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. ഹരികൃഷ്ണനും സംഘവുമാണ് പഴയമൂന്നാറിലെ കടയില്‍ നടത്തിയ പരിശോധനയില്‍ പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
ദേവികുളം പി—എച്ച്‌സിയിലെ ആരോഗ്യവകുപ്പ് ജീവനക്കാരാണ് മൂന്നാറിലെ കടകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പഴയമൂന്നാറിലെ കടകളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വി ല്‍ക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നാറിലെ കടയില്‍ ലോക്കറില്‍ സൂക്ഷിച്ച വിദേശ നിര്‍മിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കടയുടമയെ താക്കീത് നല്‍കി വിട്ടയച്ചു.
അര ലക്ഷത്തില്‍ അധികം രൂപ വിലമതിക്കുന്ന ഇവ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിഗരറ്ററുകള്‍ നിര്‍മിക്കുന്ന ഒഎഫ്‌സി പേപ്പറുകളും ഇവിടെ നിന്ന് വിദേശികള്‍ക്ക് നല്‍കിയിരുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീദേവി, ജി വിനോദ്, അറഫാത്ത്, വിനുകുമാര്‍, ജൂനിയര്‍ നഴ്‌സുമാരായ അമ്പിളി, ഷെമീന, വഹീത, സിജി പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it