അരയിടത്തുപാലത്ത് മൂന്നു ബസ്സും മൂന്ന് കാറും ബൈക്കും കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മാവൂര്‍ റോഡില്‍ അരയിടത്തുപാലം മേല്‍പ്പാലത്തില്‍ മൂന്നു ബസ്സുകള്‍ ഉള്‍പ്പെടെ ഏഴു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരിക്ക്. മാവൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന 'ഫാത്തിമ' എന്ന സ്വകാര്യബസ് അമിത വേഗത്തില്‍ മേല്‍പ്പാലമിറങ്ങവെ മറ്റൊരു ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മറികടക്കുന്നതിനിടെ എതിരെ വന്ന 'സിംല' എന്ന സിറ്റി ബസ്സിനെയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സിറ്റിബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സുകള്‍ക്ക് പിന്നിലെത്തിയ മൂന്ന് കാറുകളും ബൈക്കും കൂട്ടിയിടിക്കുകയുമുണ്ടായി.
അപകടത്തില്‍ 36 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ 23 പേരെ സ്വകാര്യ ആശുപത്രിയിലും 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബൈക്ക് യാത്രക്കാരനും സിറ്റി ബസ്സിലെ രണ്ട് പേര്‍ക്കുമാണ് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ പാലക്കാട് സ്വദേശി അകത്തെത്തറയില്‍ ശിവദാസന്റെ (40) കാല്‍ ബസ്സിനും മേല്‍പാലത്തിന്റെ മതിലിനും ഇടയില്‍പെട്ടു ചതഞ്ഞരഞ്ഞു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: പള്ളിപ്പറമ്പില്‍ രാജന്‍ (50), പൊറ്റമ്മല്‍ സ്വദേശി നിവേദ്യ (9), പൂവാട്ടു പറമ്പ് സത്യന്‍ (52), പടിഞ്ഞാറെക്കര സൗദ (30), ചലപ്പുറം സ്വദേശി ഷാനില (42), കോഴിക്കോട് സ്വദേശി സജിത (29), മഹാലക്ഷ്മി (23), കാസര്‍കോട് സ്വദേശി ശശിധരന്‍ (40), ബീന (34), ചോമ്പാല സ്വദേശി ഹേമലത (57), ഭര്‍ത്താവ് റെജിനോള്‍ഡ് (70), മകന്‍ റെജിമന്ത് (35), പരപ്പനങ്ങാടി സ്വദേശി ആദിത്യന്‍ (എട്ട്), രാമനാട്ടുകര സ്വദേശി ശ്രീരാഗ് (ഏഴ്), വെള്ളിപ്പറമ്പ് സ്വദേശി സിന്ധു (36), ചേലേമ്പ്ര സ്വദേശി അര്‍ച്ചന (17), താനൂര്‍ സ്വദേശി സഫിയ (50), കല്ലായ് സ്വദേശി ഷെഫീഖ് (23), കയ്യൂര്‍ സ്വദേശി സലിന്‍ (49), കാരിയാട് ചന്ദ്രിക (44).
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: ചങ്ങരോത്ത് കുനിയുള്ള ചാലില്‍ സുധാകരന്‍ (48), പുതിയാപ്പ ചെറിയ പുരയ്ക്കല്‍ നിര്‍മല (55), സുചിത്ര (55), മെഡിക്കല്‍ കോളജ് താഴെ ചെറിയങ്ങാട്ട് നിര്‍മല (42), രമണി (55), വത്സല (65), മെഡിക്കല്‍ കോളജ് മുര്‍ഷിദ മന്‍സിലില്‍ അമിത് മുന്ന (43), ചെറുവറ്റ മണ്ണാര്‍കുന്ന് ധര്‍മരാജ് (40), മടപ്പള്ളി കോളജ് ഒളവട്ടം കുനിയില്‍ അശോകന്‍ (50), നിലമ്പൂര്‍ പാറക്കല്‍ നീനു (23), പൂവാട്ടു പറമ്പ് പാത്തുമ്മ (45), സത്യന്‍ (52), ചേവായൂര്‍ വിരിപ്പില്‍ സോപാനത്തില്‍ സുസ്മിത (42), നായര്‍കുഴിയില്‍ രാമചന്ദ്രന്‍ (54), തൃശൂര്‍ തരകന്‍ വീട്ടില്‍ ഭീമ (39), വെള്ളിപ്പറമ്പ് ചോയിക്കുട്ടി (55), കുറ്റിയാടി ആനേരി സ്വദേശി ഫാസില്‍ (23).
പോലിസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സിന്റെ മത്സര ഓട്ടമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികളും പോലിസും അറിയിച്ചു.
Next Story

RELATED STORIES

Share it