kannur local

അരയാക്കൂലില്‍ ഗുണ്ടാ ആക്രമണം; യുവാവിന് പരിക്ക്

പാനൂര്‍: അരയാക്കൂലില്‍ ഗുണ്ടാ ആക്രമണം. യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു. അരയാക്കൂ ലിലെ സൗപര്‍ണികയില്‍ ശരതിനാണ് വെട്ടേറ്റത്. കാലുകള്‍ തല്ലിയൊടിച്ച അക്രമിസംഘം വയറിനും തലയ്ക്കും വെട്ടിപ്പരിക്കേല്‍പിച്ചു.
യുവാവിനെ പോലിസാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ശരതിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അരയാക്കൂലിലെ ജന്മിന്റവിട ബിജു, മനേക്കരയിലെ സഹ്യന്‍, മേക്കുന്നിലെ സുഭാഷ് എന്നിവരാണ് അക്രമിച്ചതെന്ന് യുവാവ് പോലിസില്‍ മൊഴി നല്‍കി. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പാനൂര്‍ സിഐ ബെന്നി  നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘമാണ് അക്ര മത്തിന് പിന്നിലെന്ന് മനസ്സിലായത്.
Next Story

RELATED STORIES

Share it