palakkad local

അരങ്ങൊരുങ്ങി

നെന്‍മാറ: പാലക്കാടിന്റെ നന്‍മയും സംഗീതവും സമന്വയിപ്പിച്ച ദൃശ്യ വിസ്മയത്തോടെ 58ാം റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് നെന്മാറയില്‍ തിരിതെളിഞ്ഞു. ഇനി 14 വേദികളില്‍ നാലു നാള്‍ കലയുടെ വസന്തം പെയ്തിറങ്ങും.
നെന്‍മാറ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന വേദിയായ പോത്തുണ്ടി അണക്കെട്ടില്‍ നടന്ന ചടങ്ങില്‍ പി കെ ബിജു എംപി കലോല്‍സവം ഉദ്ഘാടനം ചെയ്തു. കലയും സംസ്‌ക്കാരവും നാടിന്റെ നന്‍മയുടെ ഭാഗമാണെന്നും, അത് ഉയര്‍ത്തിപിടിക്കുമ്പോഴാണ് സമൂഹത്തിന്റെ പുരോഗതി കാണുന്നതെന്നും എംപി പറഞ്ഞു. കെ ബാബു. എംഎല്‍എ അധ്യക്ഷത വഹിച്ചു.
സിനിമാ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ മുഖ്യാഥിതിയായി. നെന്‍മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാമകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പ്രേമന്‍, കെ സുകുമാരന്‍, എം സൈരന്ധ്രി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി ഗീത, ജില്ലാ പഞ്ചായത്തംഗം എന്‍ എസ് ശില്‍പ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധൃക്ഷ ശ്രീജാ രാജീവ്, ചിറ്റൂര്‍ തഹസില്‍ദാര്‍ എല്‍വിന്‍ ആന്റണി ഫെര്‍ണാണ്ടസ്, പ്രിന്‍സിപ്പല്‍ എ ഉഷാകുമാരി, പ്രധാനധ്യാപകന്‍ പി വി രാധാകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് ആര്‍ ശാന്തകുമാരന്‍, ജോണി ഡയന്‍ സംസാരിച്ചു.
ഇത്തവണ കലോല്‍സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഒഴിവാക്കി. ദൃശ്യ വിസ്മയം 35ല്‍ പരം കലാകാരികള്‍ പങ്കെടുത്താണ് ഒരുക്കിയത്. ഉദ്ഘാടനത്തിനു മുമ്പായി കലാസാംസ്‌ക്കാരിക പരിപാടിയായി കേളിയും നടന്നു.
Next Story

RELATED STORIES

Share it