ernakulam local

അരക്ക് താഴെ തളര്‍ന്ന ഡിക്‌സന്റെ ജീവിതത്തില്‍ തണലാവാന്‍ മീനുവെത്തി

മട്ടാഞ്ചേരി: ജീവിതത്തില്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതിരുന്ന ഡിക്‌സന്റെ ജീവിതത്തില്‍ പുതു വെളിച്ചമേകി മീനുവെത്തി. അരക്ക് താഴെ തളര്‍ന്ന ഡിക്‌സന്റെ കൈകളാല്‍ മീനുവിനെ ഇന്നലെ മിന്ന് ചാര്‍ത്തി ജീവിത സഖിയാക്കി.
തോപ്പുംപടി പുലന്തറ വീട്ടില്‍ കുഞ്ഞുമോന്‍-കുഞ്ഞുമോള്‍ ദമ്പതികളുടെ മകനായ ഡിക്‌സനും(34) ചേര്‍ത്തല തേവള്ളി വീട്ടില്‍ കാര്‍ത്തികേയന്‍-അംബിക ദമ്പതികളുടെ മകളായ മീനു(24)വും തമ്മില്‍ ഇന്നലെ ചിറക്കല്‍ ക്രിസ്ത്യന്‍ പള്ളിയില്‍വച്ചാണ് വിവാഹിതരായത്.
അപൂര്‍വ രോഗമായ മസില്‍ ബലക്ഷയത്തെ തുടര്‍ന്ന് ചെറുപ്പത്തിലേ അരക്കുതാഴേ ചലനശേഷി നഷ്ടപ്പെട്ട ഡിക്‌സന്‍ മട്ടാഞ്ചേരിയിലെ ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന രക്ഷാ സ്‌പെഷ്യല്‍ സ്‌കൂളിലെ സംഗീത അധ്യാപകനാണ്. ചേര്‍ത്തലയിലെ കെവിഎം സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപികയാണ് മീനു. ഇരുവരും ഒരു കോഴ്‌സിന്റെ ഭാഗമായി നാലുവര്‍ഷം മുമ്പാണ് കണ്ടുമുട്ടിയത്. അന്ന് മൊട്ടിട്ട പ്രണയം ഇന്നലെ സഫലമാവുകയായിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ഡിക്‌സനെ വിവാഹം കഴിക്കുന്നതില്‍ ഹിന്ദു സമുദായത്തില്‍പെട്ട മീനുവിന്റെ വീട്ടുകാര്‍ സമ്മതം നല്‍കിയതോടെയാണ് വിവാഹത്തിനുള്ള അവസരം ഒരുങ്ങിയത്. വിവാഹ ചടങ്ങില്‍ ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
Next Story

RELATED STORIES

Share it