malappuram local

അരക്കുപറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

പെരിന്തല്‍മണ്ണ: അരക്കുപറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലനിന്നിരുന്ന മാനേജ്‌മെന്റ് തര്‍ക്കത്തിന് ഇതോടെ പരിഹാരമായി. മാനേജറായിരുന്ന കെ പി നാരായണന്‍ നമ്പൂതിരി മരണപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. മാനേജര്‍ ഇല്ലാതായതോടെ സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഇതിനെതിരേ സ്‌കൂള്‍ പിടിഎയും നാട്ടുകാരും കേരള ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ ഹിയറിങ്ങിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജറായി പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ നിയമിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എഇഒ ഇന്നലെ സ്‌കൂളിലെത്തി ചാര്‍ജ് ഏറ്റെടുത്തു. ഇതോടെ വര്‍ഷങ്ങളായി അവതാളത്തിലായ സ്‌കൂളില്‍ പുത്തനുണര്‍വാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it