kozhikode local

അരകിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയില്‍



കുറ്റിക്കാട്ടൂര്‍:  മാവൂര്‍, ചെറൂപ്പ, ഭാഗങ്ങളിലും, അന്യസംസ്ഥാന തൊഴിലാളികളെയും  കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ  അക്കസ് അലി മകന്‍ കുത്തബുദ്ദീന്‍ അഹമ്മദ്(33) നമാജി സേഖ് മകന്‍ നന്തു സേഖ് (29) എന്നിവരെ കോഴിക്കോട് എക്‌സെസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്റെ നേതൃത്വത്തിലുളള സംഘം പിടികൂടി. ചെറൂപ്പ അങ്ങാടിക്ക് സമീപം ഇവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചാണ് പിടികൂടിയത്. ദിവസങ്ങളായി ഇവരുടെ താമസ സ്ഥലം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.  പ്രവീണ്‍കുമാര്‍ ടി പി ബിജുമോന്‍  എം രാഗേഷ്  എം  അനില്‍കുമാര്‍ ഡ്രൈവര്‍ എം ജയപ്രകാശ് എന്നിവരും പിടികൂടിയ  സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ പിന്നീട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
Next Story

RELATED STORIES

Share it