അയ്യര്‍ക്കു സെഞ്ച്വറി; മുംബൈക്ക് ലീഡ്

പൂനെ: രജ്ഞി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രക്കെതിരേ മുംബൈയ്ക്കു നേരിയ മൈല്‍ക്കൈ. ഒന്നാമിന്നിങ്‌സില്‍ രണ്ടാം ദിനം കളിയവസാനിച്ചപ്പോള്‍ രണ്ടു വിക്കറ്റ് ബാക്കി നില്‍ക്കെ മുംബൈ 27 റണ്‍സ് ലീഡ് നേടിയിട്ടുണ്ട്.
198 റണ്‍സിന് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച സൗരാഷ്ട്ര 93.2 ഓവര്‍ ബാറ്റ് ചെയ്ത് 235 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. ശ്രേയാംസ് അയ്യരുടെ സെഞ്ച്വറിയും (142 പന്തില്‍ നിന്ന് 117), സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്‌സും (48) ആണ് മുംബൈയ്ക്കു മേല്‍ക്കെ നേടാന്‍ സഹായകമായത്. 66 ഓവറാണ് മുംബൈ ആകെ ബാറ്റ് ചെയ്തത്.
സൗരാഷ്ട്രയ്ക്കു വേണ്ടി ഹര്‍ദിക് റാത്തേഡ് മൂന്നു വിക്കറ്റും ജയ്‌ദേവ് ഉനാകാന്ത്, ചിരാഗ് ജാനി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Next Story

RELATED STORIES

Share it