Literature

അയ്യപ്പന്‍ റെയില്‍വെ ടിടിഇ

അയ്യപ്പന്‍ റെയില്‍വെ ടിടിഇ
X




ayyappan3






haneef




poet1
വര്‍ഷം 1982
കാസര്‍കോടു നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ ഞാന്‍ കയറുമ്പോള്‍ ഡോ. ടി പി സുകുമാരനും കൂടെയുണ്ട്. പെര്‍ഡാല എന്ന കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ യക്ഷഗാന ബയലാട്ട എന്ന കന്നഡ നാടോടി കലാരൂപം പഠിക്കാനായിരുന്നു ഡോ. സുകുമാരന്റെ യാത്ര.






അനുയായി എന്ന നിലയ്ക്ക് ഞാനും. മാഷ് കണ്ണൂര്‍ക്ക്....ഞാന്‍ തൃശൂരില്‍ സാഹിത്യ അക്കാദമിയിലേക്ക്. ടിടിഇ, കോഴ വാങ്ങി ഞങ്ങള്‍ക്ക് സീറ്റുനമ്പര്‍ തന്നു മടങ്ങി. വണ്ടി പയ്യന്നൂരിലെത്തിയപ്പോള്‍ ഫഌറ്റ്‌ഫോമില്‍ അയ്യപ്പന്‍? യാത്രയയക്കാന്‍ ഒട്ടേറെ യുവസുഹൃത്തുക്കള്‍...കൃത്യം ഞങ്ങളുടെ ബോഗിയില്‍ അയ്യപ്പന്‍ കയറി. സുകുമാരന്‍ മാഷ് ഭയന്നു.

''ദൈവമേ; അയ്യപ്പന്‍...
നേരെ വന്നതും അയ്യപ്പന്‍ സുകുമാരന്‍ മാസ്റ്റര്‍ക്ക് പട്ടാള ശൈലിയില്‍ ഒരുഗ്രന്‍ സല്യൂട്ടടിച്ചു. മാഷും തിരിച്ച് സല്യൂട്ട് നല്‍കി. അവര്‍ ആലിംഗനബദ്ധരായി. വണ്ടി പാപ്പിനിശ്ശേരി എത്തുമ്പോള്‍ ടിടിഇ വന്നു. ടിക്കറ്റ് ആവശ്യപ്പെട്ടു. അയ്യപ്പന് റിസര്‍വേഷനില്ല.
''ഇനി സീറ്റില്ല...ഒരാള്‍ ഇറങ്ങണം....'' ടിടി ശാഠ്യം പിടിച്ചു. ഞാന്‍ ഇടപെട്ടു.
''കവിയാണ്...തൃശൂര്‍ ഇറങ്ങും. സഹായിക്കണം....
അയ്യപ്പന്‍ എന്നെ തിരുത്തി. തിരുവനന്തപുരം ടിക്കറ്റാണ്. തമ്പാന്നൂരേ ഇറങ്ങൂ..ടി ടി എന്തൊക്കെയോ പിറുപിറുത്ത് നടന്നു. മഴക്കാലമാണ്. അയ്യപ്പന്‍ പാടി. പുറത്തേക്കു വിരല്‍ ചൂണ്ടി.....
'ഇതൊരു നേര്‍വര...
വളരെ മുമ്പ്; എന്റെ ഉറ്റ സുഹൃത്ത്
തലവെച്ച പാളമാണിത്..
അയ്യപ്പന്‍ കരഞ്ഞു. ടി പി സുകുമാരന്‍ കണ്ണൂരിറങ്ങുമ്പോള്‍ നാല് ഉഴുന്നുവടയും മംഗളാശംസകളും തന്നു. അയ്യപ്പന്‍ ഭീഷണി മുഴക്കി.
''ഞാന്‍ അടുത്തയാഴ്ച പന്നേന്‍പാറ വരും....'' സുകുമാരന്‍ മാഷിന്റെ വീട് അന്ന്് കണ്ണൂര്‍ പന്നേന്‍പാറയിലാണ്. വണ്ടി പ്രയാണം ആരംഭിച്ചു. ഞാന്‍ മയങ്ങി. യക്ഷഗാന സന്ധ്യ ഉറങ്ങാന്‍ ഇടമേ തന്നിരുന്നില്ല. മയക്കം വിട്ടുണര്‍ന്നത് കോഴിക്കോടിനടുത്ത വെസ്റ്റ്ഹില്‍. സിഗ്്‌നല്‍ കാത്തു തീവണ്ടി. ഞാന്‍ അന്തംവിട്ടു. എന്റെ സീറ്റിനരികില്‍ ടിടിയുടെ കറുത്ത കോട്ടുമിട്ട് അയ്യപ്പന്‍...അയ്യപ്പന്‍ ചിരിക്കുന്നു.  Sukumaran_

' ഇതെങ്ങിനെ ഒപ്പിച്ചു....?
അയ്യപ്പന്‍ ആഹ്ലാദം ഉന്‍മാദാവസ്ഥയില്‍ ആവുമ്പോള്‍ ചില നേരം ചുണ്ടുകള്‍ കൂര്‍പ്പിച്ച് ചൂളം വിളിക്കും. എന്നെ കൈപിടിച്ച് ടി ടി ഇരിക്കാറുള്ള സീറ്റിലേക്കു കൊണ്ടുപോയി. ടിടി അയ്യപ്പന്‍വശം സ്റ്റോക്കുണ്ടായിരുന്ന റം സേവിച്ച് സുഖിച്ചിരിക്കുന്നു.
''ഷൊര്‍ണൂര്‍ന്ന് ഊരണം കേട്ടോ....''
ഇന്നും ആ ടിടിയുടെ പേര് ഞാന്‍ മറന്നിട്ടില്ല. കോട്ടില്‍ കുത്തിയ നെയിം പ്ലേറ്റില്‍ നിന്നും വായിച്ചെടുത്തതാണ്.' കെ ബാലസുബ്രഹ്്മണ്യം.....ഭാഗ്യം..അയ്യപ്പന്‍ തിരുവനന്തപുരം പോയില്ല. ആ രാത്രി ഞാനും അയ്യപ്പനും തൃശൂര്‍ സാഹിത്യ അക്കാദമി ഗസ്റ്റ്ഹൗസില്‍ അര്‍മാദങ്ങളോടെ നേരം വെളുപ്പിച്ചു. ഗസ്റ്റ്ഹൗസ് വാച്ചര്‍മാരായ ഐസക്കും ഡേവീസും ജീവിച്ചിരിക്കുന്നു. കണ്ടാലപ്പോള്‍ പറയും ഡേവിസ്....
''എന്തൂട്ട് മന്ഷനാ സാറേ....അയ്യപ്പേട്ടന്‍......തങ്കം....തങ്കമല്ലേ......

പിഎഎം ഹനീഫ്
Next Story

RELATED STORIES

Share it