Alappuzha local

അയ്യപ്പന്‍പൊഴിക്ക് മീതെ താല്‍ക്കാലിക പാത നിര്‍മാണം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു

ആലപ്പുഴ: തീരദേശ എലിവേറ്റഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് കടപ്പുറം വനിതാ ശിശു ആശുപത്രിക്ക് സമീപം അയ്യപ്പന്‍പൊഴിക്ക് മീതെ താല്‍ക്കാലിക പാത നിര്‍മിക്കാനുള്ള ശ്രമം കൗണ്‍സിലര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
നഗരത്തിലെ മലിന ജലം ഉള്‍പ്പെടെ കടലിലേക്ക് ഒഴുകിപ്പോവുന്നത് അയ്യപ്പന്‍ പൊഴിയിലൂടെയാണ്. പൊഴിക്ക് മീതെ പാത നിര്‍മിക്കുകയാണെങ്കില്‍ കിഴക്കന്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാവുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കലുങ്കിന് താഴെ പൈപ്പുകള്‍ ഇട്ട് അതിന് മീതെ ഗ്രാവല്‍ ഇടാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. ഇത് വേണ്ടത്ര സുരക്ഷിതമായി ചെയ്യാനും അധികൃതര്‍ക്കായിട്ടില്ല. അശാസ്ത്രീയമായ പാത നിര്‍മാണം പൈപ്പിന്റെ വായ മൂടി നീരൊഴുക്ക് തടസ്സപ്പെടുമെന്നും ആക്ഷേപമുണ്ട്.
കൂടാതെ വേലിയേറ്റ സമയത്ത് അയ്യപ്പന്‍ പൊഴിയിലൂടെ കരയ്ക്ക് കയറുന്ന ഉപ്പ് വെള്ളം തോടുകളില്‍ അണുനാശിനിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാത നിര്‍മിച്ചാല്‍ ഇതിനുള്ള സാധ്യത ഇല്ലാതാവുമെന്നും കൗണ്‍സിലര്‍ മനോജ് കുമാര്‍ വ്യക്തമാക്കി. പാത നിര്‍മാണം സ്വകാര്യ വ്യക്തികള്‍ക്ക് നേട്ടമുണ്ടാക്കാനാണെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it