Flash News

അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത എസ്എഫ്‌ഐ നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് എന്ന് ആരോപണം

അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത എസ്എഫ്‌ഐ നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് എന്ന് ആരോപണം
X
ആലപ്പുഴ: അയ്യപ്പനെക്കുറിച്ചുള്ള ട്രോള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ എസ്എഫ്‌ഐ നേതാവിനെ ഒരു സംഘം മര്‍ദ്ദിച്ചു. എസ്എഫ്‌ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ഗവ. എന്‍എസ്എസ് കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ  ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനെയാണ് ബൈക്കുകളിലെത്തിയ സംഘം മര്‍ദ്ദിച്ചത്.


വെള്ളിയാഴ്ചയായിരുന്നു സംഭവം. കോളേജ് കഴിഞ്ഞ് വരികയായിരുന്ന ലിയോണിനെ രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഹിന്ദു ദൈവങ്ങളെ ട്രോളുമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. ആക്രമണത്തിന് മുമ്പ് കൈനകരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സംഗീത്, ലിയോണിനെ ഫോണില്‍ വിളിച്ച് വീട്ടില്‍ കയറി വെട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായെത്തിയ സംഘം അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ലിയോണ്‍ പറഞ്ഞു.സംഭവത്തില്‍ ലിയോണ്‍ പോലീസില്‍ പരാതി നല്‍കി. ഭീഷണിക്കോളിന്റെ നമ്പര്‍ സഹിതമാണ് ലിയോണ്‍ പരാതി നല്‍കിയിരിക്കുന്നത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഭക്തരുടെ തിരക്ക് കാരണം ശബരിമലയില്‍ ദര്‍ശന സമയം കൂട്ടിയതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് എന്ന ഗ്രൂപ്പില്‍ ട്രോള്‍ ഇറക്കിയിരുന്നു. മീശമാധവന്‍ എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ ചെയ്ത കഥാപാത്രം കണ്‍ പോളകള്‍ക്കിടയില്‍ ഈര്‍ക്കിള്‍ വച്ചിരിക്കുന്ന ചിത്രം സഹിതം 'ദര്‍ശനസമയം കൂട്ടിയത് കാരണം ഹരിവസാനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന അയ്യപ്പന്‍' എന്ന കുറിപ്പോടെയുള്ളതായുരുന്നു ട്രോള്‍. എന്നാല്‍ ട്രോള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയില്‍ സൈബര്‍ സെല്‍ കേസ് എടുത്തു. ഇതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തുകയും പലരും ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ ട്രോളാണ് ലിയോണും ഷെയര്‍ ചെയ്തത്.
Next Story

RELATED STORIES

Share it