Flash News

അയോധ്യ കേസ്: സ്ഥലത്തര്‍ക്കം എന്ന നിലയിലേ പരിഗണിക്കൂവെന്ന് സുപ്രിംകോടതി

അയോധ്യ കേസ്: സ്ഥലത്തര്‍ക്കം എന്ന നിലയിലേ പരിഗണിക്കൂവെന്ന് സുപ്രിംകോടതി
X
ന്യൂഡല്‍ഹി: അയോധ്യ കേസ് ഭൂമി തര്‍ക്കം എന്ന നിലയിലേ പരിഗണിക്കൂവെന്ന് സുപ്രിംകോടതി.  കേസ് വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 14ലേക്ക് മാറ്റിയതായി ചീഫ് ജ്‌സറ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില രേഖകളും പരിഭാഷപ്പെടുത്തിയ രേഖകളും രണ്ടാഴ്ചക്കകം നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.



ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.എ.നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ഥലത്തര്‍ക്കം എന്ന നിലയില്‍ മാത്രമേ വിഷയം പരിഗണിക്കൂ എന്നു കോടതി വ്യക്തമാക്കി.
നാലു സിവില്‍ കേസുകളിലായി അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ 14 അപ്പീലുകളാണു പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it