Flash News

അയോധ്യ : ഒത്തുതീര്‍പ്പ് രൂപരേഖ തയ്യാറാവുന്നു -ശിയാ വഖ്ഫ് ബോര്‍ഡ്‌



ലഖ്‌നോ: അയോധ്യ വിഷയത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പ് കരാറിനുള്ള രൂപരേഖ തയ്യാറാക്കി വരുന്നതായി ഉത്തര്‍പ്രദേശ് ശിയാ വഖ്ഫ് ബോര്‍ഡ്. രൂപരേഖ ബാബരി മസ്ജിദ് തകര്‍പ്പെട്ട ദിവസമായ ഡിസംബര്‍ ആറോടെ പൂര്‍ത്തിയാവുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്‌വി പറഞ്ഞു. എന്നാല്‍, രൂപരേഖയുടെ ഉള്ളടക്കം വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം. അയോധ്യയില്‍ മുസ്‌ലിംകള്‍ക്കായി ധാരാളം മസ്ജിദുകളുണ്ട്. ഇനി പുതിയൊരു മസ്ജിദിന്റെ ആവശ്യമില്ലെന്നും റിസ്‌വി പറഞ്ഞു.
Next Story

RELATED STORIES

Share it