Flash News

അയോധ്യയില്‍ രാമക്ഷേത്രം പണിയും;സുപ്രിംകോടതി ക്ഷേത്രത്തിനൊപ്പം നില്‍ക്കും: ആര്‍എസ്എസ് നേതാവ്

അയോധ്യയില്‍ രാമക്ഷേത്രം പണിയും;സുപ്രിംകോടതി ക്ഷേത്രത്തിനൊപ്പം നില്‍ക്കും: ആര്‍എസ്എസ് നേതാവ്
X
നാഗ്പൂര്‍: അയോധ്യയില്‍ ഉറപ്പായും രാമക്ഷേത്രം പണിയുമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി.എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ രീതികളുണ്ട്. രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് നിര്‍മാണം ആരംഭിക്കും.സുപ്രിം കോടതി വിധിക്കായാണു കാത്തിരിക്കുന്നത്. കോടതി ക്ഷേത്രത്തോടൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പാണെന്നും ഭയ്യാജി ജോഷി പറഞ്ഞു.



ഇന്നലെയാണു സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ഭയ്യാജി ജോഷിയെ തിരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയാകുന്നത്. 2021 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
Next Story

RELATED STORIES

Share it