Citizen journalism

അയോധ്യയില്‍ കല്ലിറക്കല്‍ ഭീഷണി

കോണ്‍ഗ്രസ്സിന്റെ പൂര്‍ണ സഹകരണത്തോടെ ഫാഷിസ്റ്റുകള്‍ ബാബരി മസ്ജിദ് തച്ചുതകര്‍ത്തിട്ട് കാല്‍നൂറ്റാണ്ടു കഴിഞ്ഞു. നാലര നൂറ്റാണ്ടു കാലം മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തിയ ആരാധനാലയം നിന്ന സ്ഥലം നോക്കി അവര്‍ ഇന്നും കണ്ണീര്‍വാര്‍ക്കുകയാണ്. പ്രതികള്‍ ആരെന്നു തെളിഞ്ഞിട്ടും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. പ്രതികളെ കണ്ടുപിടിക്കാന്‍ പൊതുഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിച്ചത് മിച്ചം.

എന്നാല്‍, മുസ്‌ലിം ഇന്ത്യയുടെ കുത്തക ഏറ്റെടുത്ത ഒരു രാഷ്ട്രീയപ്രസ്ഥാനമുണ്ട് ഇവിടെ. അവരുടെ നേതാവ് സേട്ട് സാഹിബ് ബാബരി ധ്വംസനത്തിനെതിരേ പാര്‍ലമെന്റില്‍ ശബ്ദിക്കുകയുണ്ടായി. അത് ഏറ്റുപിടിക്കേണ്ടിയിരുന്ന പാര്‍ട്ടി സേട്ടിനെ പുറത്താക്കുകയും എന്നുമെന്നും ബാബരി മസ്ജിദ് എന്നു പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ലെന്നും ഇനി അതു മറന്നുകളയണമെന്നും സമുദായത്തെ ആഹ്വാനം ചെയ്തു. ഇപ്പോള്‍ ഈ കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ കാരണമുണ്ട്. പള്ളി ഏതായാലും പോയി.

പകരം അവിടെത്തന്നെ അതേ രൂപത്തില്‍ പള്ളി നിര്‍മിച്ചുതരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ്്‌വാക്കാവുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെ പള്ളി നിന്നിരുന്ന ഭൂമിയെങ്കിലും മുസ്‌ലിംകള്‍ക്കു കിട്ടേണ്ടതായിരുന്നു. അതും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനായി രണ്ടു ലോഡ് കല്ലുകള്‍ ഫാഷിസ്റ്റുകള്‍ അയോധ്യയില്‍ ഇറക്കുകയും അതു മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്തിരിക്കുകയാണ്. അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ആട്ടിറച്ചി പശുമാംസമാണെന്നു പറഞ്ഞ് ഒരു മനുഷ്യനെ തല്ലിക്കൊന്നവര്‍ അയോധ്യയില്‍ ഇറക്കിയ കല്ലുകള്‍ ലോകം കാണാതെപോയത് കഷ്ടം തന്നെ. ബാബരി മസ്ജിദ് മറന്നുകളയാന്‍ ആഹ്വാനം ചെയ്തവര്‍, അയോധ്യയില്‍ കല്ല് ഇറക്കിയതിനെപ്പറ്റി എന്തു പറയുന്നു?

കെ പി അബൂബക്കര്‍ മുത്തനൂര്‍
Next Story

RELATED STORIES

Share it