അയോധ്യയിലെ രാമക്ഷേത്രം; ലക്ഷ്യം വോട്ട് ധ്രുവീകരണം: എസ്ഡിപിഐ

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് വിഎച്ച്പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ പരമോന്നത നീതി പീഠത്തോട് കാണിക്കുന്ന നിന്ദയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ).
കോടതി ഉത്തരവുകള്‍ മാനിക്കാന്‍ തയ്യാറല്ലാത്ത വിഎച്ച്പിയുടെ നടപടി കോടതിയോടുള്ള നിന്ദയാണ് വ്യക്തമാക്കുന്നതെ ന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ പറ ഞ്ഞു. ആര്‍എസ്എസ്സും കേന്ദ്ര സര്‍ക്കാരും വിഎച്ച്പിയും ചേര്‍ന്ന് സമൂഹത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മതവികാരങ്ങള്‍ ഇളക്കിവിട്ട് വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള ഈ ശ്രമം 2017ല്‍ യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാരത്തിന്റെ ഹീനമായ സാമുദായിക രാഷ്ട്രീയ അജണ്ടകളെ ക്കുറിച്ച് ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാണ്. അതിനാല്‍ ഇപ്പോഴത്തെ സംഭവത്തിലൂടെ ജനങ്ങളെ പ്രകോപിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല.
ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട ആഴിമതി ആരോപണം നേരിടുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കണമെന്നും തുംബെ പറഞ്ഞു.ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ജെയ്റ്റ്‌ലിയെ പിന്തുണച്ച പ്രധാനമന്ത്രി യുടെ നടപടി ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.
ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതി അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഏകാംഗ അന്വേഷണക്കമ്മീഷനെ നിയമിക്കുകയും ബിജെപിയുടെ തന്നെ പാര്‍ലമെന്റംഗമായ കീര്‍ത്തി ആസാദ് പാര്‍ലമെന്റിനകത്തും പുറത്തും ശക്ത മായ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടും മോദി ജെയ്റ്റ്‌ലിയെ പിന്തുണക്കുകയാണ്. ജെയ്റ്റ്‌ലി കേന്ദ്ര മന്ത്രിയായി തുടരുകയാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും അന്വേഷണം വഴിതെറ്റാനും സാധ്യതയുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് ജെയ്റ്റ്‌ലിയെ പുറത്താക്കണമെ ന്നും തുംബെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it