അയോധ്യയിലും ഫൈസാബാദിലുംകാലിടറി ബിജെപി

ലഖ്‌േനാ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സജീവമായി പ്രചാരണത്തിന് ഇറ ങ്ങി യ ഇരട്ട നഗരമായ അയോധ്യയിലും ഫൈസാബാദിലും സമാജ്‌വാദി പാര്‍ട്ടി (എസ്പി) ക്കു മുന്നില്‍ കാലിടറി ബിജെപി. ഫൈസാബാദിലെ ആകെ (ഗോസിഗഞ്ച്, ഭദ്രസാ, ബികാപൂര്‍)യുള്ള മൂന്നു നഗര പഞ്ചാ യത്ത് ചെയര്‍മാന്‍ സീറ്റിലും എസ്പി, ബിജെപിയെ അടിയറവു പറയിച്ചു. രുദാലി നഗര്‍ പാലിക പരിഷത് ചെയര്‍മാന്‍ സ്ഥാനത്തും ബിജെപി എസ്പിക്കു മുമ്പില്‍ കീഴടങ്ങി. ബിജെപിയുടെ അശോക് കുമാറിനെ 60 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എസ്പിയുടെ ജബ്ബാര്‍ അലി പരാജയപ്പെടുത്തിയത്. അതേസമ യം, എസ്പിയുടെ ഗുല്‍ഷാന്‍ ബിന്ദുവിനെ 36,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ബിജെപിയുടെ ഋഷികേഷ് ഉപാധ്യാ യ അയോധ്യയിലെ ആദ്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 16 മുനിസിപ്പല്‍ കോര്‍പറേഷനില്‍ 14 എണ്ണത്തിലും ബിജെപി വിജയിച്ചു. എന്നാല്‍ രുദാലിയില്‍ എസ്പിക്കു കൂടുത ല്‍ നഗരപാലിക പരിഷത്ത് അംഗങ്ങളെ ലഭിച്ചു. ബിജെപിക്ക്് ഏഴും എസ്പിക്ക് 10ഉം അംഗങ്ങളെ ലഭിച്ചു.ബാദ്രസയിലാണ് എസ്പി മികച്ച പ്രകടനം പുറത്തെടുത്തത്. 11 നഗര പഞ്ചായത്ത് അംഗ സീറ്റില്‍ എസ്പി വിജയിച്ചു. ഗോസായി ഗഞ്ചില്‍ എസ്പിക്കു അഞ്ചും ബിജെപിക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു. ബികാപൂരിലെ നന്ദുരവ്‌ലി സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മുനിസിപ്പല്‍ കോ ര്‍പറേഷന്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നില്ല. 60 വാര്‍ഡുകളില്‍ 30 സീറ്റുകള്‍ മാത്രമേ ബിജെപിക്ക് ലഭിച്ചുള്ളൂ. എസ്പിക്കു 18 സീറ്റ്് ലഭിച്ചത് അഭിമാന നേട്ടമായി. ബാബരി മസിജിദ്-രാമജന്മഭൂമി പ്രശ്‌നം നിലനില്‍ക്കുന്ന 18ാം വാര്‍ഡില്‍ എസ്പി വിജയിച്ചു. ആദിത്യനാഥിന്റെ ജന്‍മസ്ഥലമായ ഗോരഖ്പൂരില്‍ 75,972 വോട്ടുകള്‍ക്ക് ഗോരഖ്പൂര്‍ മേയറായി ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 70 മുനി—സിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡ് സീറ്റില്‍ 27 എണ്ണത്തില്‍ വിജയി ച്ചു. എസ്പി 18 സീറ്റില്‍ വിജയിച്ചു. പഴയ ഗോരഖ്പൂര്‍ വാര്‍ഡായ 68ല്‍ ബിജെപി തോ ല്‍വി അറിഞ്ഞു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലാണു ബിജപി വിജയിച്ചതെന്നു റിപോര്‍ട്ടുകള്‍ പറയുന്നു.
Next Story

RELATED STORIES

Share it