അയോഗ്യരായ 600 വിദ്യാര്‍ഥികളെ കോപ്പിയടി മാഫിയ ഡോക്ടര്‍മാരാക്കി

ലഖ്‌നോ: യുപിയില്‍ കോപ്പിയടി മാഫിയ അയോഗ്യരായ 600 വിദ്യാര്‍ഥികളെ ഡോക്ടര്‍മാരാക്കി. ഉത്തര്‍പ്രദേശ് പോലിസ് പ്രത്യേക ദൗത്യസംഘം കോപ്പിയടി മാഫിയാ അംഗങ്ങളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യോഗ്യരല്ലാത്ത 600 ലേറെ എംബിബിഎസ് വിദ്യാര്‍ഥികളെ ഡോക്ടര്‍മാരാകാന്‍ ഇവര്‍ സഹായിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മാഫിയയുടെ തലവന്‍ കവിരാജ് സിങ്, മീറത്തിലെ ചൗധരി ചരണ്‍ സിങ് യൂനിവേഴ്‌സിറ്റിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി യൂനിവേഴ്‌സിറ്റി മുന്‍ ഉദ്യോഗസ്ഥനായ സി പി സിങ് ഒളിവിലാണെന്നും പോലിസ് പറഞ്ഞു.
പവന്‍ കുമാറിന്റെ സഹായത്തോടെയാണ് കവിരാജ് പണം വാങ്ങി വിദ്യാര്‍ഥികളെ ജയിപ്പിച്ചിരുന്നത്. ഇതിനായി  ഒരു ലക്ഷം രൂപയിലേറെ വാങ്ങിയിരുന്നു. മറ്റു പ്രൊഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥികളില്‍ നിന്ന് 30,000 മുതല്‍ 40,000 രൂപ വരെ ഈടാക്കിയിരുന്നു.
Next Story

RELATED STORIES

Share it