Flash News

അയോഗ്യത : തിര. കമ്മീഷന്‍ നിര്‍ദേശം കേന്ദ്രം തള്ളി



ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസതികളുടെ വാടക, വൈദ്യുതി ബില്ല് തുടങ്ങിയവയില്‍ കുടിശ്ശിക വരുത്തിയ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു തടയണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം കേന്ദ്രം തള്ളി.സര്‍ക്കാരിനു പണം നല്‍കാനുള്ളവര്‍ക്കു മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്‍പിക്കുന്നതിനു തിരഞ്ഞെടുപ്പു നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രാലയത്തിന് കമ്മീഷന്‍ കത്തയച്ചിരുന്നു. കുടിശ്ശിക വരുത്തിയ സ്ഥാനാര്‍ഥികളെ മല്‍സരിക്കുന്നതില്‍ നിന്ന് തടയുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ മൂന്നാം അധ്യായം ഭേദഗതി ചെയ്യണമെന്നാണു തിരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യം. എന്നാല്‍, കമ്മീഷന്റെ നിര്‍ദേശം അഭികാമ്യമല്ലെന്നാണു നിയമ മന്ത്രാലയം അറിയിച്ചത്.
Next Story

RELATED STORIES

Share it