അയല്‍വാസി ചവിട്ടേറ്റു മരിച്ച സംഭവം: പ്രതി പിടിയില്‍

പരപ്പനങ്ങാടി: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ചവിട്ടേറ്റു മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ പോലിസ് പിടികൂടി. കഴിഞ്ഞമാസം 11ന് ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ അമ്പളം കടവത്ത് കുഞ്ഞാവ (56)യാണ് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മരിച്ചത്.
ആദ്യം തര്‍ക്കത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതില്‍ ചവിട്ടേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന മമ്മാലിന്റെ പുരക്കല്‍ സലാമിനെ (28) തിരൂരില്‍ വച്ച് ഇന്നലെ രാവിലെ പോലിസ് അറസ്റ്റ് ചെയ്തു. അസ്വാഭാവിക മരണമെന്ന നിഗമനത്തില്‍ നിന്ന് മര്‍ദനമേറ്റെന്ന കണ്ടെത്തല്‍, ബന്ധുക്കളടക്കം പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്ത പോലിസ് നടപടി വിവാദമായിരിക്കുകയാണ്.
പ്രതിയെ രക്ഷപ്പെടുത്താന്‍ ഭരണകക്ഷിയില്‍പ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ സ്വാധീനമുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.വടകര: നിപാ വൈറസ് അടക്കമുള്ള പകര്‍ച്ചവ്യാധിയില്‍ നാടാകെ ആശങ്കയിലായിരിക്കെ, ഇതിനിടയില്‍ വീടുകള്‍ കയറി നടക്കുന്ന ദേശീയപാത സ്ഥലമെടുപ്പ് സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ദേശീയപാത കര്‍മസമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നിപാ വൈറസ് ബാധയെ തുടര്‍ന്ന് എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കെ ദേശീയപാത സര്‍വേ മാത്രം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ സി വി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ ടി മഹേഷ്, പ്രദീപ് ചോമ്പാല, പി കുഞ്ഞിരാമന്‍, കെ പി വഹാബ്, പി കെ നാണു, സലാം ഫര്‍ഹത്ത്, കെ കുഞ്ഞിരാമന്‍, രാമചന്ദ്രന്‍ പൂക്കാട്, പി രാഘവന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it