malappuram local

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്‍ഡില്‍

പാലക്കാട്: കിണാശ്ശേരി കൂട്ടാലാ വീട്ടില്‍ ജയകുമാര(56)നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി ദേവദാസ് (37)നെ 15 ദിവസത്തിലേക്ക് പാലക്കാട് കോടതി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് 302 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച്ച വൈകീട്ട് ജയകുമാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി ദേവദാസ് മകള്‍ ജയശ്രീയെ ദേഹോപദ്രവം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ വഴക്കിലാണ് ജയകുമാരന്‍ മരിച്ചത്. സിമന്റ് കട്ടകൊണ്ട് പ്രതി ജയകുമാരനെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസികളുമായി സ്ഥിരം കലഹിക്കുന്ന ദേവദാസ് ഇതിന് മുമ്പ് കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. നോര്‍ത്ത് സിഐ. ആര്‍ ഹരിപ്രസാദ്, സൗത്ത് എസ്.ഐ. കെ എം മഹേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it