Sports

അയര്‍ലന്‍ഡ് ഫ്രാന്‍സിലേക്ക്

ഡബ്ലിന്‍: ഹംഗറിക്കു പിറകെ അയര്‍ലന്‍ഡും അടുത്ത വര്‍ഷം ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂ റോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു യോഗ്യത നേടി. ഇരുപാദങ്ങളിലായി നടന്ന യോഗ്യതാ പ്ലേഓഫില്‍ ഐറിഷ് പട 3-1 നു ബോസ്‌നിയ ഹെര്‍സെഗോവിനയെ കെട്ടുകെട്ടിക്കുകയായിരുന്നു. ബോസ്‌നിയയില്‍ നടന്ന ഒന്നാംപാദം 1-1ന് അവസാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദത്തില്‍ അയര്‍ലന്‍ഡ് 2-0ന്റെ മികച്ച ജയം കൊയ്യുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാംതവണയാണ് അയര്‍ലന്‍ഡ് യൂറോ കപ്പിന് അര്‍ഹത നേടുന്നത്. 2012ല്‍ നടന്ന കഴിഞ്ഞ ടൂര്‍ണമെന്റില്‍ അവര്‍ കളിച്ചിരുന്നെങ്കിലും ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നി ല്‍ നടന്ന മല്‍സരത്തില്‍ സ്റ്റോക്ക് സിറ്റി സ്‌ട്രൈക്കര്‍ ജൊനാതന്‍ വാള്‍ട്ടേഴ്‌സിന്റെ ഇരട്ടഗോളാണ് അയര്‍ലന്‍ഡിനു ജയവും യൂറോ ബെര്‍ത്തും സമ്മാനിച്ചത്. 24ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട് തുറന്ന വാള്‍ട്ടേഴ്‌സ് 70ാം മിനിറ്റില്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും നിറയൊഴിക്കുകയായിരു ന്നു. സസ്‌പെന്‍ഷനെത്തുടര്‍ന്ന് ഒന്നാംപാദത്തില്‍ പുറത്തിരിക്കേണ്ടിവന്നതിന്റെ ക്ഷീണം രണ്ടാംപാദത്തില്‍ ഇരട്ടഗോള്‍ പ്രകടനത്തോടെ താരം തീര്‍ക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദ മല്‍സരം സമനിലയില്‍ കലാശിച്ചതിനാല്‍ രണ്ടാംപാദം ഇരുടീമുകള്‍ക്കും ഒരുപോലെ നി ര്‍ണായകമായിരുന്നു. കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കാ ന്‍ ബോസ്‌നിയക്കായെങ്കിലും തുറന്ന ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 24ാം മിനിറ്റില്‍ ലഭിച്ച വിവാദ പെനല്‍റ്റിയാണ് അയര്‍ലന്‍ഡിനെ മുന്നിലെത്തിച്ചത്. മര്‍ഫിയുടെ ക്രോസ് ബോസ്‌നിയ താരം സെനാദ് ലൂസിച്ച് കൈകൊണ്ടു തടുത്തതിനെത്തുടര്‍ന്ന് റഫറി ബ്യോന്‍ ക്യുപേഴ്‌സ് പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ബോസ്‌നിയന്‍ കളിക്കാര്‍ റഫറിയുടെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ചെങ്കി ലും ഫലമുണ്ടായില്ല. കിക്കെടുത്ത വാള്‍ട്ടേഴ്‌സ് പന്ത് അനായാസം വലയ്ക്കുള്ളിലാക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കം ബോസ്‌നിയ കൗണ്ടര്‍അറ്റാക്ക് നടത്തി. എന്നാല്‍ എഎസ് റോമ സ്‌ട്രൈക്ക ര്‍ എഡിന്‍ സെക്കോയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 55ാം മിനിറ്റില്‍ സമനില ഗോളിനുള്ള മറ്റൊരു അവസരം കൂടി ബോസ്‌നിയ പാഴാക്കി. 70ാം മിനിറ്റില്‍ ബോസ്‌നിയയുടെ കന്നി യൂറോ കപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തി വാള്‍ട്ടേഴ്‌സ് അയര്‍ലന്‍ഡിന്റെ രണ്ടാം ഗോള്‍ നിക്ഷേപിച്ചു. ഇടതുമൂലയില്‍ നിന്നുള്ള ബ്രാഡിയുടെ ഫ്രീകിക്കില്‍ റാഞ്ചസ് കൈമാറിയ പാസ് വാള്‍ട്ടേഴ്‌സ് വലയിലേക്കു പായിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it