kasaragod local

അയര്‍ക്കട്ടയില്‍ 8ന് പൊതു അവധി

കാസര്‍കോട്്: മഞ്ചേശ്വരം പഞ്ചായത്തിലെ 18-ാം വാര്‍ഡ് അയര്‍ക്കട്ടയില്‍ എട്ടിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാവര്‍ ഗവ. എല്‍പി സ്‌കൂളിന് ഏഴ്, എട്ട് തീയതികളിലും അയര്‍ക്കട്ട വാര്‍ഡ് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന എട്ടിനും ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അവധി പ്രഖ്യാപിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലുള്ള മദ്യശാലകള്‍ക്ക് ആറിന് വൈകീട്ട്  അഞ്ചു മുതല്‍ എട്ടിന് അഞ്ചുവരേയും വോട്ടെണ്ണല്‍ ദിവസമായ ഒമ്പതിനും അടച്ചിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.അയര്‍ക്കട്ട പട്ടികജാതി സംവരണ വാര്‍ഡാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥി മഞ്ചുവിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് പോളിങ് സ്റ്റേഷനുകളാണുള്ളത്. ഉദ്യാവര്‍ ഗവ. എല്‍പി സ്‌കൂള്‍ തെക്ക് ഗേറ്റ്, വടക്ക് ഗേറ്റ് എന്നിവിടങ്ങളിലാണ് ബൂത്തുകള്‍. 635 പുരുഷന്മാരും 603 സ്ത്രീകളും  ഉള്‍പ്പടെ 1238 വോട്ടര്‍മാരാണുള്ളത.് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് രാവിലെ 11ന് കലക്ടറേറ്റില്‍ നടക്കും. സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീന്‍ ആണ് ഉപയോഗിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്ത് ഹാളാണ് വോട്ടെണ്ണല്‍ വിതരണ സ്വീകരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it